കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ യുഎസ്‌ നിയമനിര്‍മാണ അംഗങ്ങള്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: യു എസ്‌ നിയമനിര്‍മാണ സഭയിലെ നിരവധി അംഗങ്ങളാണ്‌ ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ പിന്തുണയുമായി രംഗത്തെത്തുന്നത്‌.പുതിയ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷര്‍ക്ക്‌ സമാധാനമായി സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന്‌ ഇവര്‍ അവശ്യപ്പെടുന്നു.

 രണ്ടും കല്‍പ്പിച്ച് അമിത് ഷാ ഇറങ്ങുന്നു; ചര്‍ച്ചയ്ക്കായി കര്‍ഷകരെ ക്ഷണിച്ചു, കേന്ദ്രത്തിന്റെ പുതിയ നീക്കം രണ്ടും കല്‍പ്പിച്ച് അമിത് ഷാ ഇറങ്ങുന്നു; ചര്‍ച്ചയ്ക്കായി കര്‍ഷകരെ ക്ഷണിച്ചു, കേന്ദ്രത്തിന്റെ പുതിയ നീക്കം

ഇന്ത്യയില്‍ സമരം ചെയ്യുന്ന പഞ്ചാബി കര്‍ഷകര്‍ക്ക്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി യുഎസ്‌ കോണ്‍ഗ്രസ്‌ അംഗമായ ഡൗഗ്‌ ലാമഫ അറിയിച്ചു. പുതിയ കാര്‍ഷിക ബില്ല്‌ കര്‍ഷകരുടെ ജീവിതത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും ലാമഫ പറഞ്ഞു.പഞ്ചാബി കര്‍ഷകര്‍ക്ക്‌ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിന്‌ സമാധാനപരമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കണമെന്ന്‌ കാലിഫോര്‍ണിയയിലെ നിയനിര്‍മാണസഭയില്‍ അംഗമായ റിപ്പബ്ലിക്കന്‍ നേതാവു കൂടിയായ ലാമഫ ആവശ്യപ്പെട്ടു.

panjab

പഞ്ചാബ്‌,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേ ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ സമരം ചെയ്യുന്നത്‌. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക ബില്ല്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ കര്‍ഷകര്‍ സമരം ചെയ്യുന്നത്‌. കേന്ദ്ര സര്‍ക്കരുമായി കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. കാര്‍ഷിക ബില്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍.എന്നാല്‍ പുതിയ കാര്‍ഷിക ബില്ല്‌ കര്‍ഷകര്‍ക്ക്‌ പുതിയ അവസരങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നാണ്‌ സര്‍ക്കാര്‍ വാദം.

കൊവിഡ്‌ കാലത്ത്‌‌ അതിഥി തൊഴിലാളികളെ വീടുകളിലെത്തിച്ചു; 2020ലെ വാര്‍ത്താ താരമായി മാറി നടന്‍ സോനുസൂദ്‌കൊവിഡ്‌ കാലത്ത്‌‌ അതിഥി തൊഴിലാളികളെ വീടുകളിലെത്തിച്ചു; 2020ലെ വാര്‍ത്താ താരമായി മാറി നടന്‍ സോനുസൂദ്‌

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അവിടുത്തെ ജനങ്ങള്‍ക്ക്‌ സമാധാനപരമായി സമരം ചെയ്യാനും പ്രതിഷേധിക്കാനും അനുവദിക്കണമെന്ന്‌ ഡെമോക്രാറ്റക്‌ കോണ്‍ഗ്രസ്‌ അംഗമായ ജോഷ്‌ ഹാര്‍ഡര്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സമരക്കാരുമായി സമാധനപരമായ ചര്‍ച്ചക്കു തയ്യാറാവണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചതിന്‌ പുറമേ യുഎസിലെ പ്രധാന മാധ്യമങ്ങളെല്ലാം തന്നെ കര്‍ഷക സമരത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തിരുന്നു. നേരത്തെ കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ റാലികളും അമേരിക്കയില്‍ നടന്നിരുന്നു. അമേരിക്കയിലെ പഞ്ചാബി സമൂഹമാണ്‌ റാലി സംഘടിപ്പിച്ചത്‌. അമേരിക്കക്കു പുറമേ കനേഡിയന്‍ പ്രസിഡന്റ്‌ ജസ്റ്റിന്‍ ട്രൂഡൊയും കര്‍ഷകരെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു.
ഇന്ന്‌ രാജ്യവ്യപകമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ബന്ദ്‌ നടക്കുകയാണ്‌.

ഗണേഷ് കുമാറിനെ യുഡിഎഫിന് വേണ്ട: കളിച്ചത് ഉമ്മന്‍ചാണ്ടിയെ വെച്ച്, മുന്നണിമാറ്റം ഉണ്ടായേക്കില്ലഗണേഷ് കുമാറിനെ യുഡിഎഫിന് വേണ്ട: കളിച്ചത് ഉമ്മന്‍ചാണ്ടിയെ വെച്ച്, മുന്നണിമാറ്റം ഉണ്ടായേക്കില്ല

Recommended Video

cmsvideo
കർഷക സമരത്തിനിടെ മുസ്ലീങ്ങൾക്ക് കാവലായി സിക്കുകാരുടെ വീഡിയോ | Oneindia Malayalam

English summary
US law makers support farmers protest in india,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X