ലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ രഹസ്യ ആണവനിലയം... എന്താണ് സത്യം?
ദില്ലി: ഇന്ത്യ ലോകത്തെ അണ്വായുധ ശക്തികളില്‍ ഒന്നാണ്. പക്ഷേ ഇതുവരെ ഇന്ത്യയുടെ ആണവ നിലയ രഹസ്യങ്ങള്‍ പുറം ലോകം അധികം അറിഞ്ഞിട്ടില്ല. അതിനിടയിലാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.
ഇന്ത്യ അതീവ രഹസ്യമായ ഒരു ആണവശാല തന്നെ പണിയുന്നുണ്ടെന്നതാണ് വാര്‍ത്ത. ഫോറിന്‍ പോളിസി എന്ന വിദേശ വാരികയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ദക്ഷിണ കര്‍ണാടകത്തിലെ ചല്ലകെരയിലാണ് ഈ അത്യന്താധുനിക ആണവശാല പണിയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പണി തുടങ്ങി
2012 ന്റെ തുടക്കത്തിലാണ് ദക്ഷിണ കര്‍ണാടകത്തിലെ ചല്ലെകരയില്‍ രഹസ്യ ആണവ ശാലയുടെ പണികള്‍ തുടങ്ങിയതെന്നാണ് ഫോറിന്‍ പോളിസി വാരിക റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്തൊക്കെയുണ്ട്?
ആണവായുധ നിര്‍മാണ കേന്ദ്രങ്ങള്‍, അത്യാധുനിക ലബോറട്ടറികള്‍, ആണവോര്‍ജ്ജം ഉത്പാദിപ്പിയ്ക്കുന്നതിനുള്ള യന്ത്ര സാമഗ്രികള്‍ തുടങ്ങിയവയാകും ഈ സമുച്ചയത്തില്‍ ഉണ്ടാവുക.

എന്താണ് ലക്ഷ്യം
സൈനികേതര ആണവോര്‍ജ്ജ ഉത്പാദനമാണ് പ്രധാന ലക്ഷ്യം എന്ന് പറയപ്പെടുന്നു. അണ്വായുധ നിര്‍മാണവും ലക്ഷ്യങ്ങളില്‍ ഒന്നാണെന്നാണ് റിപ്പോര്‍ട്ട്.

ഹൈഡ്രജന്‍ ബോംബ്?
ഹൈഡ്രജന്‍ ബോംബ് നിര്‍മാണത്തിനാവശ്യമായ സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം സൃഷ്ടിയ്ക്കുകയാണ് രഹസ്യ ആണവ കേന്ദ്രത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് വാരിക റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഗവേഷണം
ആണവ മേഖലയിലെ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തുക, റിയാക്ടറുകള്‍ക്ക് ആവശ്യമായ ഇന്ധനം ഉത്പാദിപ്പിയ്ക്കുക തുടങ്ങിയവയാണത്രെ മറ്റ് ലക്ഷ്യങ്ങള്‍.

അണ്വായുധം
ഇന്ത്യയ്ക്ക് സ്വന്തമായി എത്ര അണ്വായുധങ്ങളുണ്ടെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏതാണ്ട് നൂറ്റിപ്പത്ത് അണ്വായുധങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ പരീക്ഷണം
ഇന്ത്യ ആദ്യമായി അണ്വായുധ പരീക്ഷണം നടത്തുന്നത് 1974 ല്‍ ആണ്. ബുദ്ധന്‍ ചിരിയ്ക്കുന്നു എന്ന കോഡ് ഭാഷയില്‍ ആയിരുന്നു ഇത് നടത്തിയത്. 1998 ല്‍ ഇന്ത്യ വീണ്ടും പൊക്രാനില്‍ അണ്വായുധ പരീക്ഷണം വിജയകരമായി നടത്തി.

ആണവ സമുച്ചയം
പുതിയതായി നിര്‍മിയ്ക്കുന്ന ആണവ സമുച്ചയം വന്‍ പദ്ധതിയായിത്തന്നെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. അമേരിയ്ക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇത് സംബന്ധിച്ച് രഹസ്യമായി വിവരങ്ങള്‍ ശേഖരിയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications