• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെന്റിനൽ ദ്വീപിലേക്കെത്താൻ മുൻപും വിദേശികൾ ശ്രമിച്ചിട്ടുണ്ട്, ജോൺ സാഹസിക യാത്രികൻ

  • By Desk

പോർട്ട് ബ്ലെയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കാരൻ ജോൺ അലൻ ചൗ മുൻ നിശ്ചയിച്ച പ്രകാരം ദ്വീപിലേക്ക് സാഹസീകയാത്ര നടത്തുകയായിരുന്നവെന്ന് കേന്ദ്ര ഗോത്രവർഗ കമ്മീഷൻ. ആൻഡമാൻ നിക്കോബാർ ദ്ലീപിൽ സെന്റിനലുകലെപ്പോലെ തന്നെ പുറംലോകത്തുനിന്നുള്ളവർക്ക് ബന്ധപ്പെടാൻ അനുമതിയില്ലാത്ത നിരവധി ഗോത്രവർഗക്കാരുണ്ടെന്ന് കമ്മീഷൻ ചെയർ പേഴ്സൺ നന്ദ് കുമാർ സായ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ മുൻകൂട്ടി നിശ്ചയിച്ച നടത്തിയ ഒരു സാഹസീക യാത്രയായിരുന്നു ജോണിന്റേതെന്നാണ് മനസിലാക്കാൻ സാധിച്ചത്. രണ്ട് മതപ്രചാരകരുടെ കൂടി സാന്നിധ്യം വ്യക്തമായിട്ടുള്ളതിനാൽ അന്വേ,മം മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻപും ശ്രമങ്ങൾ

മുൻപും ശ്രമങ്ങൾ

വിദേശികളായ നിരവധി പേർ മുൻപും ആൻഡമാനിലെ ഗോത്രവർഗക്കാർക്കിടയിലേക്ക് എത്തിപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ട്. പുറം ലോകത്തിന്റെ യാതൊരു ഇടപെടും താൽപര്യമില്ലാത്തെ ഗോത്രവർഗക്കാരെ സ്വതന്ത്ര്യമായി വിടുകയാണ് വേണ്ടത്. പുറംലോകത്ത് നിന്നുളളവർക്കുള്ള പ്രവേശനം പൂർമമായും നിരോധിച്ച് അവരെ സംരക്ഷിക്കണമെന്ന് കമ്മീഷൻ ചെയ്ർ പേഴ്സൺ ആവശ്യപ്പെട്ടു.

 രണ്ട് വിഭാഗങ്ങൾ

രണ്ട് വിഭാഗങ്ങൾ

നോർത്ത് സെന്റിനലിലെ ഗോത്രവർഗക്കാരെ രണ്ടു വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഒരു കൂട്ടരെ മുഖ്യധാരയിലേക്ക് എത്തിച്ച് പുറം ലോകത്തിന്റെ രീതികൾ പരിചയപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. മറ്റൊരു വിഭാഗം ഇപ്പോഴും യാതൊരു ബന്ധവും പുറംലോകവുമായി ഇല്ലാത്തവരാണ്. മറ്റുള്ളവരുടെ സാന്നിധ്യം അവരെ അസ്വസ്ഥരാക്കുകയും അക്രമണകാരികളാക്കുകയും ചെയ്യുന്നു.

രണ്ട് മതപ്രചാരകർ

രണ്ട് മതപ്രചാരകർ

നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോകാൻ ജോണിനെ പ്രേരിപ്പിച്ചത് രണ്ട് അമേരിക്കൻ മിഷണറിമാരാണ് എന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജോൺ ഇവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ജോണിന്റെ മരണശേഷം ഇവർ രാജ്യം വിട്ടെന്നാണ് സൂചന. ജോണിനെ ദ്വീപിലെത്താൻ സഹായിച്ച മത്സ്യത്തൊഴിലാളികൾ പോലീസ് കസ്റ്റഡിയിലാണ്.

 സെന്റിനലുകൾ മാറുന്നു

സെന്റിനലുകൾ മാറുന്നു

സെന്റിനലുകളുടെ പെരുമാറ്റ രീതികളിൽ മാറ്റം വന്നിട്ടുള്ളതായ സൂചനകളും പുറത്ത് വരുന്നുണ്ട്. 2006 ൽ ദിശ തെറ്റി ദ്വീപിലെത്തിയ മത്സ്യത്തൊഴിലാളികളെ സെന്റിനലുകൾ അമ്പെയ്ത് കൊന്ന് മുളയിൽ കൊരുത്ത് ദ്വീപിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ 12 വർഷത്തിനു ശേഷം ദ്വീപിലെത്തിയ ജോണിനോടുണ്ടായ സമീപനത്തിൽ മാറ്റം വന്നതാണ് നരവംശ ശാത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്.

ജോണിന്റെ മരണം

ജോണിന്റെ മരണം

ഇക്കഴിഞ്ഞ നവംബർ 17നാണ് ജോൺ കൊല്ലപ്പെടുന്നത്. മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകി കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ചാണ് ജോൺ ദ്വീപിലെത്തുന്നത്. രണ്ട് തവണ ഗോത്രവർഗക്കാരുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ജോൺ മൂന്നാം തവണ കൊല്ലപ്പെടുകയായിരുന്നു. ജോണിന്റെ ശരീരം കെട്ടിവലിച്ച് കൊണ്ടുപോകുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികളാണ് അറിയിച്ചത്.

ശ്രീചിത്രന്‍ വഞ്ചിച്ചുവെന്ന് ദീപ നിശാന്ത്; മാപ്പ് കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തിനോടും

English summary
US man killed in Andaman was pursuing ‘planned adventure’: Tribes body chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more