കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സൗഹൃദം; യുഎസ് പെണ്‍കുട്ടിയെ ഗുഡ്ഗാവില്‍ പീഡനത്തിനിരയാക്കി

  • By Gokul
Google Oneindia Malayalam News

ഗുഡ്ഗാവ്: ഫേസ്ബുക്കില്‍വെച്ച് പരിചയത്തിലായ യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പതിനാറു വയസുള്ള അമേരിക്കന്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 16ന് ഗുഡ്ഗാവ് ഗസ്റ്റ്ഹൗസില്‍ വെച്ച് തന്നെ ഡേവിഡ് എന്ന പേരുള്ള ആഫ്രിക്കന്‍ സ്വദേശി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ആറുമാസം മുന്‍പാണ് ഇരുവരും ഫേസ്ബുക്കിലൂടെ സൗഹൃദം ആരംഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനായാണ് ഡേവിഡ് ഗുഡ്ഗാവില്‍ എത്തിയതെന്നാണ് വിവരം. ഇരുപത്തിയൊന്നു വയസുകാരനായ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. യുവാവ് ഇന്ത്യ വിടാതിരിക്കാനുള്ള മുന്‍കരുതലുകളും പോലീസ് എടുത്തിട്ടുണ്ട്.

facebook-love

ഈ മാസം രണ്ടു തവണ യുവാവുമായി കണ്ടുമുട്ടിയതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ തവണയാണ് ഗസ്റ്റ് ഹൗസിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചത്. ഇവടെവെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയശേഷം യുവാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ട്.

അതേസമയം, പ്രതിയെ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പെണ്‍കുട്ടി മജിസ്‌ട്രേട്ടിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഗുഡ്ഗാവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് പരാതിക്കാരുയുടെ അമ്മ. അമ്മയ്‌ക്കൊപ്പം താമസിച്ച് കറസ്‌പോണ്ടന്‍സായി പഠിച്ചുകൊണ്ടിരിക്കെയാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്.

English summary
US Minor Raped in Gurgaon Allegedly by Facebook Friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X