കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമാബാദില്‍ ഇന്ത്യന്‍ സൈന്യം പറന്നിറങ്ങും!! സൂചന നല്‍കി മന്ത്രി; ബിന്‍ ലാദന്റെ അവസ്ഥ മറക്കേണ്ട

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി ഇസ്ലാമബാദിൽ വന്നു തല തെറിപ്പിക്കുമെന്ന് ജെയ്‌റ്റിലി | Oneindia Malayalam

ദില്ലി: പുല്‍വാമ ആക്രമണമാണ് ഇന്ത്യ-പാക് ബന്ധം ഇപ്പോള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ പുല്‍വാമയില്‍ വച്ച് ആക്രമണമുണ്ടാകുകയായിരുന്നു. 40 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 12 ദിവസം കഴിയുമ്പോള്‍ ഇന്ത്യ തിരിച്ചടിച്ചു.

പാകിസ്താനില്‍ കടന്ന് ബാലാക്കോട്ടില്‍ തീവ്രവാദികളുടെ കേന്ദ്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി പാക് സൈന്യം ഇന്ത്യ അതിര്‍ത്തിയില്‍ കടന്ന് ബോംബിട്ടു. ഇന്ത്യന്‍ സൈന്യം തിരിച്ചുവെടിവച്ചു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് പാകിസ്താന്‍ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്നറിയപ്പ് നല്‍കിയിരിക്കുന്നത്.....

തലച്ചോറിനെ ഇല്ലാതാക്കാന്‍

തലച്ചോറിനെ ഇല്ലാതാക്കാന്‍

പാകിസ്താനില്‍ ചെന്ന് പുല്‍വാമ ഭീകരാക്രമണത്തിന്റെ തലച്ചോറിനെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കി. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറാണ് പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെന്ന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണം.

 അസ്ഹറും സഈദും

അസ്ഹറും സഈദും

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനാണ് അസ്ഹര്‍. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സഈദ്. രണ്ടു പേരും ഇപ്പോഴും പാകിസ്താനിലുണ്ട്. ഇരുവര്‍ക്കും കാര്യമായ നിയന്ത്രണം പാകിസ്താന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യങ്ങളാണ് ജെയ്റ്റ്‌ലി സൂചിപ്പിച്ചത്.

ആബട്ടാബാില്‍ നടന്നത്

ആബട്ടാബാില്‍ നടന്നത്

ഇസ്ലാമാബാദിനടുത്ത ആബട്ടാബാദില്‍ വച്ചാണ് അമേരിക്കന്‍ സൈന്യം അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിനെ കൊലപ്പെടുത്തിയത്. ആബട്ടാബാദിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയെ കുറിച്ച് രഹസ്യവിവരം ലഭിച്ച അമേരിക്കന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.

പാകിസ്താന്‍ അറിഞ്ഞില്ല

പാകിസ്താന്‍ അറിഞ്ഞില്ല

പാകിസ്താന്‍ ഭരണകൂടം പോലും അറിയാതെയാണ് അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക പരിശീലനം ലഭിച്ച നേവി സീല്‍ വിഭാഗം ആബട്ടാബാദില്‍ പുലര്‍ച്ചെ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. ഉസാമയുടെ ഒളിത്താവളം കണ്ടെത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. ഉടന്‍ തിരിച്ചുപോയി. ഇത്തരത്തില്‍ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്കും സാധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

താന്‍ ഓര്‍മിപ്പിക്കുകയാണ്

താന്‍ ഓര്‍മിപ്പിക്കുകയാണ്

ഉസാമയെ കൊലപ്പെടുത്തിയത് താന്‍ ഓര്‍മിപ്പിക്കുകയാണ്. എത്രയോ ദൂരത്തുള്ള അമേരിക്കയാണ് അത് ചെയ്തത്. പിന്നെ എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യത്തിന് സാധിക്കില്ല. ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യക്കും സാധിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രിയാകുന്നതിന് മുമ്പ് രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് അരുണ്‍ ജെയ്റ്റിലിയായിരുന്നു.

ആശങ്കയോടെയുള്ള വാക്കുകള്‍

ആശങ്കയോടെയുള്ള വാക്കുകള്‍

അതേസമയം, പാകിസ്താന്റെ ഭാഗത്ത് നിന്ന് ആശങ്കയോടെയുള്ള വാക്കുകള്‍ വന്നിരിക്കുന്നത്. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വരം മാറ്റിയത്. നേരത്തെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിരുന്ന ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നാണ് പറയുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന് അദ്ദേഹം ആശങ്കപ്പെടുകയും ചെയ്തു.

ശക്തമായ നിലപാട്

ശക്തമായ നിലപാട്

എന്നാല്‍ പാകിസ്താനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. അമേരിക്കയും റഷ്യയും ചൈനയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചൈനയില്‍ ചേര്‍ന്ന യോഗത്തില്‍ റഷ്യയും ചൈനയും ഇന്ത്യയെ പിന്തുണച്ചും തീവ്രവാദികളെ അനുകൂലിക്കുന്ന പാക് നിലപാടിനെതിരെയുമാണ് സംസാരിച്ചത്.

സംഘര്‍ഷ കലുഷിതം

സംഘര്‍ഷ കലുഷിതം

സംഘര്‍ഷ കലുഷിതമാണ് ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങള്‍. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായാല്‍ തനിക്കോ മോദിക്കോ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. തീവ്രവാദി വിഷയത്തില്‍ മോദിയുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും ഇമ്രാന്‍ ഖാന്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

 ഒന്നും പറയാന്‍ കഴിയില്ല

ഒന്നും പറയാന്‍ കഴിയില്ല

യുദ്ധം സംബന്ധിച്ച് ഒന്നും പറയാന്‍ കഴിയില്ല. ആയുധങ്ങള്‍ ഞങ്ങള്‍ക്കുമുണ്ട്, നിങ്ങള്‍ക്കുമുണ്ട്. തെറ്റായ കണക്കുകള്‍ നമ്മെ നയിക്കരുത്. ഇതെവിടേക്കാണ് പോകുന്നത്. ഇനിയും രൂക്ഷമായാല്‍ തന്റെയോ മോദിയുടെയും നിയന്ത്രണത്തില്‍ ആകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഞങ്ങള്‍ റെഡിയാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചിയിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നും ഉര്‍ദുവില്‍ സംസാരിച്ച ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 ചര്‍ച്ചയുടെ വഴി

ചര്‍ച്ചയുടെ വഴി

കശ്മീരില്‍ ഇന്ത്യ-പാക് സൈനികര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയുടെ വഴി സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇമ്രാന്‍ ഭീഷണിപ്പെടുത്തിയിരുന്നത്. പാകിസ്താന്‍ സൈന്യം ഇന്ത്യയില്‍ അതിക്രമിച്ചെത്തി ആക്രമണത്തിന് ശ്രമിച്ചിരുന്നു.

 നഷ്ടങ്ങള്‍ ഇങ്ങനെയും

നഷ്ടങ്ങള്‍ ഇങ്ങനെയും

ഇന്ത്യയില്‍ ആക്രമണത്തിന് എത്തിയ പാക് യുദ്ധവിമാനങ്ങളില്‍ ഒന്ന് വെടിവച്ചിട്ടു. ആറ് മിഗ് വിമാനങ്ങളാണ് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് പറന്നുയര്‍ന്നത്. ഇതോടെ പാകിസ്താന്റെ വിമാനങ്ങള്‍ പിന്തിരിയുകയായിരുന്നു. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ് പാകിസ്താന്റെ വാദം. ഒരുവിമാനം തകര്‍ന്നുവെന്ന് ഇന്ത്യ സമ്മതിച്ചു. ഒരു പൈലറ്റിനെ കാണാതായിട്ടുണ്ട് എന്നും ഇന്ത്യ അറിയിച്ചു.

ഭയന്നുവിറച്ച് പാകിസ്താന്‍; ഭീഷണിയുടെ സ്വരംമാറ്റി ഇമ്രാന്‍ ഖാന്‍, ചര്‍ച്ചയാകാം, കാര്യങ്ങള്‍ കൈവിടുംഭയന്നുവിറച്ച് പാകിസ്താന്‍; ഭീഷണിയുടെ സ്വരംമാറ്റി ഇമ്രാന്‍ ഖാന്‍, ചര്‍ച്ചയാകാം, കാര്യങ്ങള്‍ കൈവിടും

English summary
"US Navy Seals Killed Bin Laden In Pak, Why Can't India": Arun Jaitley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X