കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളി, എയ്റോ ഇന്ത്യക്ക് മുന്നോടിയായി ബന്ധം അടിവരയിട്ട് അമേരിക്ക

Google Oneindia Malayalam News

ദില്ലി: അമേരിക്കയുടെ മുന്‍നിര എയര്‍ക്രാഫ്റ്റുകളില്‍ ഒന്നായ ബി 1 ലാന്‍സര്‍ ഇത്തവണത്തെ എയറോ ഇന്ത്യയിലെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കും. എയ്‌റോ ഇന്ത്യയില്‍ ഇതാദ്യമായാണ് ബി 1 ലാന്‍സര്‍ പങ്കെടുക്കുന്നതെന്ന് ദില്ലിയിലെ അമേരിക്കന്‍ എംബസ്സിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഡോണ്‍ ഹെഫ്‌ലിന്‍ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുളള പങ്കാളിത്തത്തിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ഒരു പ്രതിരോധ പങ്കാളിയാണ് അമേരിക്ക. അത് പോലെ തന്നെ ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യ നിര്‍ണായക ശക്തിയുമാണ്. അത് മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും സുരക്ഷയേയും അഭിവൃദ്ധിയേയും ഉറപ്പാക്കുന്നുവെന്നും ഡോണ്‍ ഹെഫ്‌ലിന്‍ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം കൂടുതല്‍ വിശാലമായിരിക്കുകയാണ്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും മികച്ച സഹകരണം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

us

എയ്‌റോ ഇന്ത്യ ഇരുരാജ്യങ്ങളും തമ്മിലുളള സൈനിക തല ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ വളരുന്ന പ്രതിരോധ പങ്കാളിത്തത്തിന് തങ്ങള്‍ എത്രമാത്രം പ്രാധാന്യം കല്‍പ്പിക്കുന്നു എന്നതിന് തെളിവാണ് എയ്‌റോ ഇന്ത്യയിലെ യുഎസ് സാന്നിധ്യമെന്ന് യുഎസ് എയര്‍ ഫോഴ്‌സ് ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി കെല്ലി എല്‍ സെബോള്‍ട്ട് പറഞ്ഞു.

ഇന്ത്യയുമായുളള ബന്ധങ്ങളുടെ ആഴം കൂട്ടുകയാണ് അമേരിക്ക. പ്രതിരോധ രംഗത്തും പ്രതിരോധ പരിപാടികളിലുമടക്കം ഈ ബന്ധം ശക്തിപ്പെടുത്തുകയാണ്. മാത്രമല്ല പ്രതിരോധ കരാറുകള്‍ വിപുലപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങള്‍ എന്നും കെല്ലി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധത്തിന്റെ ശക്തി കൂടിയിട്ടേ ഉളളൂ എന്ന് അലാസ്‌കന്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ ആയ ലെഫ്. ജനറല്‍ ഡേവിഡ് എ ക്രം പ്രതികരിച്ചു. ഇന്ത്യയുമായുളള ബന്ധം അമേരിക്കയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രധാന പ്രതിരോധ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുമായുളള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്താനുളള തങ്ങളുടെ നിരന്തരമായ ശ്രമത്തെ പ്രതിനിധീകരിച്ച് കൊണ്ട് ഈ വര്‍ഷത്തെ എയ്‌റോ ഇന്ത്യയില്‍ അമേരിക്കന്‍ സംഘത്തെ നയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഹെഫ്‌ലിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Joe Biden’s rights keeper has her roots in Alappuzha

English summary
US on strengthening relations with India ahead of Aero India 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X