119 ഇന്ത്യക്കാരുമായി അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി; ലാന്റ് ചെയ്തത് ശനിയാഴ്ച രാത്രി
ഡൽഹി: അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാവനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ലാന്റ് ചെയ്തത്. 119 ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇവരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. യു എസ് വ്യോമ സേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ വിമാനം ശനിയാഴ്ച രാത്രി 11. 40 ഓടെയാണ് അമൃത്സർ വിമാനത്താവളത്തിൽ ലാന്റ് ചെയ്തു.

അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന രണ്ടാമത്തെ വിമാനമാണ് ഇത്. 67 പഞ്ചാബികൾ, 33 ഹരിയാനക്കാർ, ഗുജറാത്ത് സ്വദേശികളായ 8 പേർ, ഉത്തർപ്രദേശ് സ്വദേശികളായ 3 പേർ, മഹാരാഷ്ട്രാ, രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ, ജമ്മു കശ്മീർ, ഹിമാചൽ, ഗോവ എന്നിവിടങ്ങളിൽ നിന്ന് ഓരോ ആൾ വീതമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഫെബ്രുവരി 5 ന് യു എസ് സൈനിക വിമാനം 104 ഇന്ത്യക്കാരെ അമൃത്സറിലേക്ക് കയറ്റിയതോടെയാണ് ആദ്യ ഘട്ട നാടുകടത്തൽ. 157 പേരുമായി മൂന്നമാത്തെ വിമാവം ഞായറാഴ്ച ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഹരിയാന ( 33 ), ഗുജറാത്ത് ( 33 ), പഞ്ചാബ് ( 30 ) മഹാരാഷ്ട്ര ( 3 ), ഉത്തർപ്രദേശ് ( 3 ), ചണ്ഡീഗഡ് (2) എന്നിവിടങ്ങളിൽനിന്നുള്ളവരാണെത്തിയത്. ടെക്സാസിലെ സാൻ അന്റോണിയോയിൽ നിന്ന് പറന്നുയർന്ന ഇതേ വിമാനത്തിലാണ് അവരെ എത്തിച്ചത്.
അതേ സമയം ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയർന്നിരുന്നു. ഫെബ്രുവരി 5 ന് യു എസിൽ നിന്ന് വന്ന ആദ്യ വിമാനത്തിൽ ഉണ്ടായിരുന്ന 105 പേരെയും കയ്യും കാലും ചങ്ങലക്കിട്ട് ബന്ധിച്ചാണ് കൊണ്ടുവന്നത്. സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിനും പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുമാണ് രണ്ടാമത്തെ വിമാനം എത്തിയത്. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന ഏതൊരു പൗരനേയും ഇന്ത്യ തിരച്ചെടുക്കുമെന്ന് ഈ ആഴ്ച ആദ്യം യു എസിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നിരുന്നാലും മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications