കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ വിളിച്ചു, മോദിക്കിനി അമേരിക്കയില്‍ പോകാം

  • By Aswathi
Google Oneindia Malayalam News

വാഷിങ്ടണ്‍: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ വിജയം നേടിയ എന്‍ ഡി എയുടെ നായകനും നിയുക്ത പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അമേരിക്കയിലേക്ക് ക്ഷണിച്ചു. മോദിയുടെ വിസാ വിലക്ക് ഉടന്‍ നീക്കുമെന്ന് യു എസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍, 2005-ലാണ് യു എസ് മോദിയക്ക് വിസ നിഷേധിച്ചത്. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന പക്ഷം ഈ വിലക്ക് നീക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

Narendra Modi

മോദി പുതുതായി വിസയ്ക്ക അപേക്ഷിച്ചാല്‍ അത് സ്വീകരിയ്ക്കുമെന്നും അപേക്ഷിക്കുന്ന സമയത്തുള്ള അപേക്ഷകന്റെ വിവരങ്ങളാണ് വിസ നല്‍കുന്നതിനുള്ള മാനദണ്ഡമെന്നും യു എസ് പറഞ്ഞിരുന്നു.

മാത്രമല്ല തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കാഴ്ച വച്ച മോദിയെ ഒബാമ വിളിച്ച് അഭിന്ദനങ്ങള്‍ അറിയിക്കുകയും അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുകുമെന്ന പ്രതീക്ഷയും മോദിയുമായുള്ള സംഭാഷണത്തില്‍ ഒബാമ സൂചിപ്പിച്ചു.

യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും മോദിയെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് ബി ജെ പിയുമായി സഹകരിച്ച് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English summary
President Obama on Friday telephoned Prime Minister-designate Narendra Modi and invited him to visit Washington at a mutually agreeable time to further strengthen bilateral ties between the two countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X