കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക്; ഇന്ത്യ-അമേരിക്ക ഉദ്യോഗസ്ഥര്‍ ചര്‍ച്ച തുടങ്ങി

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഫെബ്രുവരി രണ്ടാം വാരത്തിലായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക എന്നാണ് വിവരം. ദേശീയ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടു. തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇന്ത്യയുടെയും അമേരിക്കയുടെയും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്തി.

Do

കഴിഞ്ഞ വര്‍ഷം റിപബ്ലിക് ദിനത്തിലെ പരേഡ് വീക്ഷിക്കാന്‍ ഇന്ത്യ ട്രംപിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് മറ്റു തിരക്കുകള്‍ കാരണം സാധിച്ചില്ല. ക്ഷണം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ വന്നിട്ടില്ല.

അമേരിക്കന്‍ സെനറ്റില്‍ ട്രംപിനെതിരായ കുറ്റവിചാരണ ഈ ആഴ്ചയില്‍ തുടങ്ങും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നതിന് ശേഷമാകും ഇന്ത്യയിലേക്കുള്ള യാത്രയിലെ അനിശ്ചിതത്വം നീങ്ങുക. ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നു.

കഴിഞ്ഞമാസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ വീണ്ടും ട്രംപിനെ ക്ഷണിച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഇരുവരും ക്ഷണം ആവര്‍ത്തിച്ചത്. ട്രംപ് അനുകൂലമായി പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെയാണ് തിയ്യതി തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ജനുവരി ഏഴിന് മോദിയും ട്രംപും ഫോണില്‍ സംസാരിച്ചിരുന്നു. ഈ വേളയിലും ഇന്ത്യാസന്ദര്‍ശനം വിഷയമായി. അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ ആദ്യമെത്തുക അമേരിക്കന്‍ രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗമാണ്. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഈ സംഘം അടുത്താഴ്ച ഇന്ത്യയിലെത്തുമെന്നാണ് വിവരം.

English summary
US President Donald Trump may visit India next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X