• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഡൊണാൾഡ് ട്രംപ് മടങ്ങി

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിലെ രണ്ടാംദിന പരിപാടികള്‍ക്ക് തുടക്കമായി. മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ അഞ്ച് കരാറുകളില്‍ ഇന്ന് ഇരുരാജ്യങ്ങളും ഒപ്പ് വെക്കും

live updates

Newest First Oldest First
10:37 PM, 25 Feb
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഡൊണാൾഡ് ട്രംപ് മടങ്ങി
8:32 PM, 25 Feb
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തി.
8:02 PM, 25 Feb
ഔദ്യോഗിക വിരുന്നായി ട്രംപും മെലാനിയയും രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഭാര്യ സവിതയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു
7:46 PM, 25 Feb
ഇന്ത്യ അമേരിക്കയ്ക്ക് മേല്‍ വലിയ താരിഫുകളാണ് ചുമത്തുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇവിടെ ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ വലിയ തുക ഈടാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ബൈക്കുകള്‍ അമേരിക്കയിലെത്തുമ്പോള്‍ താരിഫുകള്‍ ഈടാക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
7:45 PM, 25 Feb
അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ ലോകശക്തിയായി ഇന്ത്യ മാറുമെന്ന് ട്രംപ്. മികച്ച ഭാവിയാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് ട്രംപ് പറഞ്ഞു.
7:23 PM, 25 Feb
ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്താനും ഇന്ത്യയ്ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ധാനം വീണ്ടും ട്രംപ് മുന്നോട്ടുവെക്കുകയായിരുന്നു. ചര്‍ച്ച നടത്തുകയോ മധ്യസ്ഥത വഹിക്കുകയോ എനിക്ക് ചെയ്യാന്‍ പറ്റുന്നതെന്നും ചെയ്യാന്‍ തയ്യാറാണ് എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ഏറെക്കാലമായി കശ്മീര്‍ പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ മുള്ളാണ്. ഏതൊരു കഥയ്ക്കും രണ്ട് വശങ്ങളുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
6:41 PM, 25 Feb
പൗരത്വ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് മോദിയില്‍ നിന്ന് ശക്തമായ മറുപടി ലഭിച്ചെന്നാണ് ട്രംപ് പ്രതികരിച്ചത്. അവര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. രാജ്യത്ത് 200 മില്യണ്‍ മുസ്ലിങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഈ ന്യൂനപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
6:33 PM, 25 Feb
ഇന്ത്യയിലെ മതസ്വാതന്ത്ര്യക്കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. മത മൈത്രി നിലനിര്‍ത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
6:33 PM, 25 Feb
ഇന്ത്യ പാക് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ട്രംപ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ആവശ്യമെങ്കില്‍ അമേരിക്ക ഇടപെടാമെന്നും കൂട്ടിച്ചേര്‍ത്തു.
5:59 PM, 25 Feb
ദില്ലിയിലെ സംഭവങ്ങളില്‍ പ്രതികരിക്കാതെ ഡൊണാള്‍ഡ് ട്രംപ് ഒഴിഞ്ഞു മാറി. ഒറ്റപ്പെട്ട സംഭവങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നാമ് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയത്.
5:58 PM, 25 Feb
മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ മതസ്വാതന്ത്ര്യം ചര്‍ച്ചയായെന്ന് ട്രംപ്. മോദി അത് ഉറപ്പാക്കുന്നുണ്ടെന്നാണ് അഭിപ്രായം.
5:36 PM, 25 Feb
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുന്നു.
4:51 PM, 25 Feb
മോദി- ട്രംപ് ചര്‍ച്ചയില്‍ പൗരത്വ നിയമം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി
2:09 PM, 25 Feb
ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
1:52 PM, 25 Feb
പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതായും ട്രംപ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
1:51 PM, 25 Feb
വിപുലമായ വ്യാപാര കരാറിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണ​യായി. എന്നാല്‍ ഇത് സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
1:46 PM, 25 Feb
മാനസിക ആരോഗ്യ രംഗത്ത് ചികിത്സാ സഹകരണത്തിന് കരാര്‍. മരുന്നുകളുടെ സുരക്ഷ, സുരക്ഷ ഇന്ധനം, എന്നിവയിലും സഹകരിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി.
1:46 PM, 25 Feb
ഭീകരവാദത്തിനെതിരെ ഒന്നിച്ച് നീങ്ങും. പാകിസ്താന്റെ മണ്ണില്‍ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കണമെന്ന് ട്രംപ്. ഹൈദരാബാദ് ഹൗസില്‍ നടന്ന മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
1:45 PM, 25 Feb
ആഭ്യന്തര സുരക്ഷാ മേഖലയില്‍ ഇരു രാജ്യങ്ങളും സഹകരിക്കും ഇന്ത്യയും അമേരിക്കയും
12:37 PM, 25 Feb
ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപും മോദിയും മാധ്യമങ്ങളെ കാണും
12:37 PM, 25 Feb
ഹൈദരാബാദ് ഹൗസില്‍ ട്രംപും മോദിയും കൂടിക്കാഴ്ച്ച നടത്തുന്നു.
12:10 PM, 25 Feb
മെലാനിയ ട്രംപ് സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു
11:56 AM, 25 Feb
മെലാനിയ ട്രംപ് ദില്ലിയിലെ സര്‍വോദയ സ്കൂളില്‍ സന്ദര്‍ശനം നടത്തുന്നു.
11:54 AM, 25 Feb
ഹൈദരാബാദ് ഹൗസില്‍ മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച്ച നടക്കുന്നു
11:28 AM, 25 Feb
രാജ്ഘട്ട് സന്ദര്‍ശിക്കാനായത് വലിയ ബഹുമതിയെന്ന് ട്രംപ്. രാജ്ഘട്ടിലെ സന്ദര്‍ശക ഡയറിയിലാണ് ട്രംപ് അഭിപ്രായം രേഖപ്പെടുത്തിയത്
10:46 AM, 25 Feb
ട്രംപും മെലാനിയയും ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
10:43 AM, 25 Feb
ട്രംപും മെലാനിയയും രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി
10:31 AM, 25 Feb
ട്രംപിനൊപ്പം ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും രാഷ്ട്രപതി ഭവനില്‍ എത്തി
10:18 AM, 25 Feb
ട്രംപിനെ രാഷ്ട്രപതി ഭവനില്‍ സ്വീകരിക്കുന്നു
10:07 AM, 25 Feb
ട്രംപ് രാഷ്ട്രപതി ഭവനില്‍. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു
READ MORE

moditrump

ട്രംപ് എത്തുന്നതിന് മുമ്പേ പ്രവേശന കവാടം നിലംപൊത്തി: മൊട്ടേര സ്റ്റേഡിയത്തിൽ നിർമാണം തുടരുന്നു...

English summary
US President Donald Trump's India Visit live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X