കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി7 ഉച്ചകോടി അമേരിക്കയില്‍; ഇന്ത്യയെ ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്, മോദിയുമായി ചര്‍ച്ച നടത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകത്തെ വന്‍ ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 രാഷ്ട്ര ഉച്ചകോടിക്ക് ഇന്ത്യയെ ക്ഷണിച്ച് അമേരിക്ക. ഇത്തവണ ഉച്ചകോടി അമേരിക്കയിലാണ് നടക്കുക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യയെ ക്ഷണിച്ചത്. ഇന്ത്യയെ ജി7 ഉച്ചകോടിയുടെ ഭാഗമാക്കണമെന്ന് നേപത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതല്‍ അകലുന്ന അമേരിക്ക ഇന്ത്യയെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

p

ജി7 ഉച്ചകോടി നേരത്തെ മാറ്റിവച്ചതായി അമേരിക്ക അറിയിച്ചിരുന്നു. പ്രധാന രാജ്യങ്ങളെ ഉള്‍പ്പെടുത്തി ജി7 കൂട്ടായ്മ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് സന്തോഷമാണുള്ളതെന്ന് പ്രധാനമന്ത്രി മോദി പ്രതികരിക്കുകയും ചെയ്തിരുന്നു. ഉച്ചകോടിയുടെ വിജയത്തിനായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു. കൊറോണക്ക് ശേഷമുള്ള ലോകത്ത് കൂട്ടായ്മകള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും മോദി സൂചിപ്പിക്കുകയുണ്ടായി.

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

അതേസമയം, നരേന്ദ്ര മോദിയുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അമേരിക്കയിലെയും ഇന്ത്യയിലെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ചൈന- ഇന്ത്യ അതിര്‍ത്തിയിലെ സൈനിക വിവാദങ്ങളും തര്‍ക്കങ്ങളും ചര്‍ച്ചയായി. അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. പരസ്പരം സഹകരണം ഉറപ്പാക്കിയാണ് ചര്‍ച്ച അവസാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലംമാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

മുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടിമുസ്ലിങ്ങള്‍ക്ക് വേണ്ടി വാദിച്ചു; നേതാജിയുടെ ചെറുമകനെ ബിജെപി തെറിപ്പിച്ചു, അപ്രസക്തനെന്ന് പാര്‍ട്ടി

മോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂമോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂ

English summary
US President invites India to next G-7 Summit in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X