യുഎസ് തിരഞ്ഞെടുപ്പ്: ട്രംപിന്റെ വിജയത്തിന് പൂജനടത്തി ഹിന്ദുസേന, ക്ഷേത്രത്തിൽ 30 മിനിറ്റ് പ്രാർത്ഥന
ദില്ലി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ട്രംപിനായി പ്രാർത്ഥനകൾ നടത്തി അനുയായികൾ. തിരഞ്ഞെടുപ്പിൽ ട്രംപിന്റെ നില സമനിലയിലായതോടെ ദില്ലിയിലെ ട്രംപ് അനുയായികളാണ് വിജയം ഉറപ്പിക്കുന്നതിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുന്നത്. ഹിന്ദു സേനയുടെ പ്രവർത്തകരാണ് ചൊവ്വാഴ്ച ദില്ലിയിലെ ക്ഷേത്രത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളുമായി ഒത്തുചേർന്നത്.
30 മിനിറ്റ് നീണ്ടുനിൽക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള പ്രത്യേക പ്രാർത്ഥനകളാണ് ഹിന്ദു സേന നടത്തിയത്. കിഴക്കൻ ദില്ലിയിലെ ഒരു ക്ഷേത്രത്തിൽ ഒരു പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച ട്രംപിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് പ്രാർത്ഥന നടത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനയിൽ പ്രത്യേക മന്ത്രങ്ങളും ഹാവനുകളുമാണ് ഉരുവിട്ടത്.

ഇസ്ലാമിക തീവ്രവാദികൾക്കെതിരെ ഡൊണാൾഡ് ട്രംപ് ശബ്ദമുയർത്തിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലോകം അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും ചടങ്ങ് നിർവഹിച്ച പുരോഹിതൻ വേദ് ശാസ്ത്രിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കണക്കിലെടുത്ത് യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
"അദ്ദേഹത്തിന്റെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനുപോലും ഞങ്ങൾ അദ്ദേഹത്തിന്റെ വിജയത്തിന് അനുഗ്രഹം തേടി. ഇത്തവണയും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് ഞങ്ങൾ അനുഗ്രഹം തേടുന്നു. അദ്ദേഹത്തിന്റെ വിജയം മാത്രമല്ല വിജയം ലോകം, മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് ചൈനയ്ക്കും പാകിസ്ഥാനുമെതിരെ നല്ല സഖ്യകക്ഷിയാണ്. " ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്തയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്യുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇതേ ഹിന്ദു സേനയാണ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനത്തിന് ദില്ലിയിലെ ജന്തർ മന്തറിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്, പിന്നീട് ഈ പരിപാടിയിലെ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോൾ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ട്രംപിനെ ഇന്ത്യയിൽ പിന്തുണയ്ക്കുന്നവർ ഒത്തുചേർന്ന് അദ്ദേഹത്തിന്റെ വിജയത്തിനായി അനുഗ്രഹം തേടുകയാണ്.












Click it and Unblock the Notifications