കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദനെ വിട്ടുകിട്ടാന്‍ കാരണമെന്ത്? അമേരിക്കയുടെ സമ്മര്‍ദമെന്ന് സൂചന

Google Oneindia Malayalam News

Recommended Video

cmsvideo
അഭിനന്ദനെ വിട്ടുകിട്ടാന്‍ കാരണം അമേരിക്ക | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ ഇന്ത്യക്ക് കൈമാറാന്‍ പാകിസ്താന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് അദ്ദേഹത്തെ കൈമാറാനുള്ള തീരുമാനം എന്താണെന്ന് പ്രതിരോധ വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ ഏറ്റവും ശക്തമായ തീരുമാനത്തിലേക്ക് പാകിസ്താനെ നയിച്ചത്.

വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമടക്കമുള്ള കാര്യങ്ങളും ഇതിന്റെ ഭാഗമായി. അതേസമയം പാകിസ്താന്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ ഇക്കാര്യം ചര്‍ച്ച ചെയ്യൂ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എത്രയും പെട്ടെന്ന് തന്നെ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുത്ത് അഭിനന്ദനെ വിട്ടയക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുകയായിരുന്നു. അമേരിക്കയുടെ നിലപാടുകളാണ് ഇതില്‍ നിര്‍ണായകമായത്.

ട്രംപിന്റെ ട്വീറ്റ്

ട്രംപിന്റെ ട്വീറ്റ്

പാകിസ്താനുമായി പോരാട്ടം നടക്കുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് വരുന്നത്. ഇത് അഭിനന്ദന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന സൂചനയായിരുന്നു. പാകിസ്താനില്‍ നിന്ന് ശുഭകരമായ വാര്‍ത്തവരുന്നുണ്ടെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. വൈകാതെ തന്നെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ തന്നെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുമെന്നും, പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.

മധ്യസ്ഥ ചര്‍ച്ചകള്‍

മധ്യസ്ഥ ചര്‍ച്ചകള്‍

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സമാധാനം കൊണ്ടുവരാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയത് യുഎസ്സാണെന്ന് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ തമ്മില്‍ യുദ്ധത്തിന്റെ വക്കിലാണ്. അത് ഇല്ലാതാക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. മധ്യസ്ഥ ചര്‍ച്ചകളില്‍ സമാധാനം ഉണ്ടാവുമെന്ന സൂചനയാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന് മുന്നറിയിപ്പ്

പാകിസ്താന് മുന്നറിയിപ്പ്

ഇന്ത്യയുടെ വ്യോമാക്രമണത്തെ നേരത്തെ തന്നെ യുഎസ്സ് ന്യായീകരിച്ചിരുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ഇന്ത്യയുടെ പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. സൈനിക നടപടികള്‍ ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. അതേസമയം ഇന്ത്യന്‍ പൈലറ്റിനെ കൈമാറി പ്രശ്‌നം പരിഹരിക്കണെന്ന നിര്‍ദേശമാണ് യുഎസ്സ് മുന്നോട്ട് വെച്ചത്.

അന്താരാഷ്ട്ര സമ്മര്‍ദം

അന്താരാഷ്ട്ര സമ്മര്‍ദം

അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് കടുത്ത സമ്മര്‍ദമാണ് നേരിടേണ്ടി വന്നത്. ഇന്ത്യന്‍ പൈലറ്റിന് തടവുകാരനായി വെക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ കാരണമാവുമെന്ന് പല രാജ്യങ്ങളും പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ സംഘര്‍ഷം കനത്താല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇതും പാകിസ്താന് തിരിച്ചടിയായി. യുഎസ്സില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ഇനിയും വരണമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ പാകിസ്താന്‍ അനുകൂല നടപടിയെടുക്കേണ്ടി വരും.

ചൈനയുടെ നയം

ചൈനയുടെ നയം

ചൈനയില്‍ നിന്നും മികച്ച പ്രതികരണമല്ല പാകിസ്താന് ലഭിച്ചത്. മേഖലയിലെ സംഘര്‍ഷത്തില്‍ അവര്‍ പാകിസ്താനെ ആശങ്കയറിയിക്കുകയും ചെയ്തു. ഇതോടെ എല്ലാ തരത്തിലും പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അഭിനന്ദനെ കൈമാറാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്. അതേസമയം തല്‍ക്കാലത്തേക്ക് ഇത് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും. പക്ഷേ ഇന്ത്യ നല്‍കിയ തെളിവുകള്‍ പ്രകാരം നടപടിയെടുത്തില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

മസൂദ് അസ്ഹറിനെ യുഎന്‍ വിലക്കിയാല്‍ എന്ത് സംഭവിക്കും? 3 കടുത്ത തീരുമാനങ്ങളുണ്ടാവുംമസൂദ് അസ്ഹറിനെ യുഎന്‍ വിലക്കിയാല്‍ എന്ത് സംഭവിക്കും? 3 കടുത്ത തീരുമാനങ്ങളുണ്ടാവും

English summary
us pressure secure abhinandan varthaman release from pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X