കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചയില്‍ നിന്നും പാകിസ്താന്‍ പിന്മാറി, മോദി സര്‍ക്കാരിന്റെ പരാജയം?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും പാകിസ്താനും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഫലമോ, ഇന്ന് (ഞായറാഴ്ച) നടക്കേണ്ടിയിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദായി. തീവ്രവാദമായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാല്‍ കാശ്മീരും പ്രധാന വിഷയമെന്ന് പാകിസ്താന്‍ പറഞ്ഞു. ഹുറിയത് വിഘടന വാദികളെ കണ്ടേ പറ്റൂ എന്ന കടുംപിടുത്തവും പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായി.

ഇന്ത്യയുടെ ഉപാധികള്‍ സ്വീകാര്യമല്ല എന്ന് പറഞ്ഞുകൊണ്ടാണ് പാകിസ്താന്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. ശനിയാഴ്ച രാത്രിയാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ - പാക് ചര്‍ച്ച അലസിയതില്‍ അമേരിക്ക നിരാശ പ്രകടിപ്പിച്ചു. ചര്‍ച്ച നടക്കാതെ പോയത് മോദി സര്‍ക്കാരിന്റെ പരാജയമാണ് എന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.

ആദ്യം തീവ്രവാദം നിര്‍ത്തൂ - ഇന്ത്യ സ്‌ട്രോംഗാണ്

ആദ്യം തീവ്രവാദം നിര്‍ത്തൂ - ഇന്ത്യ സ്‌ട്രോംഗാണ്

തീവ്രവാദം അവസാനിപ്പിക്കാതെ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യില്ല എന്ന നിലപാടാണ് ഇന്ത്യ തുടക്കം മുതല്‍ സ്വീകരിച്ചത്. അവസാന നിമിഷം വരെ ഇന്ത്യ ഇതില്‍ ഉറച്ചുനിന്നു. മൂന്നാം കക്ഷികളെ അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമായി പറഞ്ഞു.

ചര്‍ച്ച വേണോ എന്ന് പാകിസ്താന് തീരുമാനിക്കാം

ചര്‍ച്ച വേണോ എന്ന് പാകിസ്താന് തീരുമാനിക്കാം

ഇന്ത്യ വെച്ച നിബന്ധനകള്‍ പാലിക്കാതെ ചര്‍ച്ചയില്ല എന്ന് സുഷമ സ്വരാജ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എന്നാല്‍ തങ്ങളില്ല എന്ന സന്ദേശം നല്‍കി പാകിസ്താന്‍ ചര്‍ച്ചയില്‍ നിന്നും പിന്മാറി.

പാകിസ്താന് വലുത് കാശ്മീര്‍

പാകിസ്താന് വലുത് കാശ്മീര്‍

കാശ്മീര്‍ വിഷയം പരിഗണിക്കാത്ത ചര്‍ച്ചയില്‍ താത്പര്യമില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. ഹുറിയത്ത് നേതാക്കളെ കാണാന്‍ അനുവദിക്കില്ലെങ്കില്‍ ഇന്ത്യയിലേക്കില്ല എന്നും പാകിസ്താന്‍ നേരത്തെ പറഞ്ഞിരുന്നു.

അമേരിക്കയ്ക്ക് നിരാശ

അമേരിക്കയ്ക്ക് നിരാശ

ഇന്ത്യാ - പാകിസ്താന്‍ ചര്‍ച്ച നടക്കാതെ പോയതില്‍ അമേരിക്ക നിരാശ പ്രകടിപ്പിച്ചു. ഭാവിയില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളെ യു എസ് പിന്തുണക്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പി ടി ഐയോട് പറഞ്ഞു.

മോദിയുടെ പരാജയമെന്ന് കോണ്‍ഗ്രസ്

മോദിയുടെ പരാജയമെന്ന് കോണ്‍ഗ്രസ്

പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ നടക്കാതെ പോയത് മോദി സര്‍ക്കാരിന്റെ പരാജയമാണ് എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. മോദിയുടെ വിദേശ നയത്തിന്റെ കുഴപ്പമാണ് ഇതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്ദീപ് സുര്‍ജെവാല പറഞ്ഞു.

ശക്തമായ ഭാഷയില്‍ താക്കീത്

ശക്തമായ ഭാഷയില്‍ താക്കീത്

ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് തങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന പാകിസ്താന് ഇന്ത്യയുടെ താക്കീത് നല്‍കിയിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചകള്‍ വേണ്ട എന്ന് വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. അല്ലാത്ത പക്ഷം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഉപേക്ഷിക്കാന്‍ പോലും ഇന്ത്യ തയ്യാറായിരുന്നു. ഒടുക്കം അത് തന്നെ സംഭവച്ചു

English summary
The US has said it was "disappointed" that the proposed talks between the National Security Advisors of India and Pakistan has been called off. "We are disappointed the talks will not happen this weekend and encourage India and Pakistan to resume formal dialogue soon," State Department spokesman John Kirby told PTI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X