കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

Google Oneindia Malayalam News

ദില്ലി; യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അദ്ദേഹം ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തതിന് ചർച്ചയിൽ ഊന്നൽ നൽകും.കൂടാതെ അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങൾ, ആഗോളഭീകരവാദം, ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയാകും.

xantony-blinken-1627358

അധികാരമേറ്റ ശേഷം ബ്ലിങ്കന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ ഉണ്ടാകും. പ്രതിരോധ സാങ്കേതിക വിദ്യാകൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും. കൊവിഡ്,വാക്സിൻ വിഷയങ്ങൾക്കും ഊന്നൽ നൽകും. വാക്‌സിൻ ഉൽപാദനത്തിന് ആവശ്യമായ വസ്തുക്കൾക്ക് സ്ഥിരമായ വിതരണ ശൃംഖല ഉറപ്പുവരുത്തണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും.

ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി ക്വാഡ് വാക്സിൻ സംരംഭം ഇന്ത്യയും യുഎസും ചർച്ചയാക്കും.അഫ്ഗാനിസ്ഥാനും ചർച്ചയിൽ മുഖ്യവിഷയമാകും. അഫ്ഗാനിലെ യുഎസ് പിൻമാറ്റം,തീവ്രവാദ സംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് മേല്‍ അന്താരാഷ്ട്ര തലത്തിൽ സമ്മര്‍ദ്ദം ശക്തമാക്കുന്നതുൾപ്പെടയുള്ള വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യും. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും യുഎസ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തും.

കുമാരസ്വാമിയെ ചതിച്ചവർ ഇടഞ്ഞേക്കും;വിമത നീക്കം തടയാൻ ബിജെപിയുടെ 'പ്ലാൻ ബി' ,രഹസ്യധാരണകുമാരസ്വാമിയെ ചതിച്ചവർ ഇടഞ്ഞേക്കും;വിമത നീക്കം തടയാൻ ബിജെപിയുടെ 'പ്ലാൻ ബി' ,രഹസ്യധാരണ

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാരിന് വൻ തിരിച്ചടിനിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാരിന് വൻ തിരിച്ചടി

6000 ഡോസ് ഒന്നിച്ച് വാങ്ങണം, കേരളത്തില്‍ വാക്‌സിനേഷനില്‍ നിന്ന് പുറത്തായി ചെറുകിട ആശുപത്രികള്‍6000 ഡോസ് ഒന്നിച്ച് വാങ്ങണം, കേരളത്തില്‍ വാക്‌സിനേഷനില്‍ നിന്ന് പുറത്തായി ചെറുകിട ആശുപത്രികള്‍

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
US Secretary of State Anthony Blinken arrives in India; He will meet the Prime Minister Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X