കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യ സന്ദര്‍ശിക്കും

Google Oneindia Malayalam News

ദില്ലി; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പറും അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ മന്ത്രിമാരോടൊപ്പം മൂന്നാമത് വാർഷിക യുഎസ്.-ഇന്ത്യ 2+2 മന്ത്രിതല ചർച്ച നയിക്കും.വിദേശകാര്യമന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ഇരുവരും 27 ന് കൂടിക്കാഴ്ച നടത്തും.

ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ചർച്ചയെന്നത് ശ്രദ്ധേയമാണ്.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്, വളരെ കഴിവുകള്‍ ഉള്ള മനുഷ്യരുള്ള പ്രാപ്തിയുള്ള രാജ്യമാണ്. എന്നിട്ടും നിരന്തരം ഹിലാമയത്തിൽ ചൈനയുടെ കടന്നുകയറ്റം നേരിടേണ്ടി വരുന്നുവെന്ന് എസ്പെർ പറഞ്ഞു.

mike-pompe

ഇന്തോ-പസഫിക് മേഖലയിൽ അമേരിക്കയുടെ ഏറ്റവും നല്ല പങ്കാളി ഇന്ത്യയാണ്.പഴയ സഖ്യം ശക്തിപ്പെടുത്തുന്നതിനുംവന്‍ ശക്തിയാകാനുള്ള റഷ്യന്‍, ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ ബദല്‍ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനുമാണ് തന്റെ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയെ കൂടാതെ കൊളംബോ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവടങ്ങിലും പോംപിയോ സന്ദർശനം നടത്തും. ശക്തമായ, പരമാധികാരമുള്ള ശ്രീലങ്കൻ പങ്കാളിത്തത്തോടുള്ള യുഎസിന്റെ പ്രതിബദ്ധത അടിവരയിടുന്നതിനും സ്വതന്ത്രവും സുതാര്യവുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി പൊതു ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് പോംപിയോയുടെ കൊളംബിയ സന്ദർശനമെന്ന് ഔദ്യോഗിക വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

തുടർന്ന് മാലിയിൽ എത്തുന്ന പോംപെയോ അമേരിക്കയും മാലിദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനും സമുദ്രസുരക്ഷ മുതൽ ഭീകരതക്കെതിരേയുള്ള പോരാട്ടം വരെ നീളുന്ന വിഷയങ്ങളിൽ പരസ്‌പര സഹകരണം മെച്ചപ്പെടുത്തുന്നതിനും ചർച്ചകളിൽ ഏർപ്പെടും.

ഇന്തോനേഷ്യൻ തലസ്‌ഥാനം ജക്കാർത്തയിൽ പോംപെയോ പൊതുപ്രസ്‌താവന നടത്തുകയും ഇന്തോനേഷ്യൻ നേതൃത്വുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഇരുരാജ്യങ്ങളുടെയും ലക്ഷ്യമായ സ്വതന്ത്ര ഇൻഡോ-പസിഫിക് മേഖലക്കുള്ള അമേരിക്കയുടെ പിന്തുണ ആവർത്തിച്ച് പറയുകയും ചെയ്യും.ചെയ്യും, പ്രസ്താവനയിൽ പറഞ്ഞു.

English summary
US Secretary of State Mike Pompeo to visit india Sri Lanka, Maldives, and Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X