കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തണം: യുഎസ് സെനറ്റര്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് യുഎസ് സെനറ്റര്‍. ഇന്ത്യ അടക്കം 23 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്ന ഇമിഗ്രന്റ്, നോണ്‍-ഇമിഗ്രന്റ് വിസ നിര്‍ത്തിവെക്കണമെന്നാണ് സെനറ്റിന്റെ ആവശ്യം.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ തടയാനാണ് വിസ നല്‍കരുതെന്ന് യുഎസ് സെനറ്റ് പറയുന്നത്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ച്‌കൊണ്ടുപോകാന്‍ ഈ രാജ്യങ്ങള്‍ നിസ്സഹകരിക്കുന്ന സാഹചര്യത്തിലാണ് ആവശ്യമെന്നും റിപബ്ലിക്കന്‍ സെനറ്റര്‍ ചക് ഗ്രസ്സ്‌ലെ പറയുന്നു.

USA flag

കൊലപാതകികള്‍ അടക്കം അപകടകാരികളായ കുറ്റവാളികളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. ഇവരെ തിരിച്ച് കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ സഹകരിക്കുന്നില്ലെന്നും സെനറ്റര്‍ പറഞ്ഞു. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ ജോണ്‍സണിന് നല്‍കിയ കത്തിലാണ് ഗ്രസ്സ്‌ലെ ഇക്കാര്യം വ്യക്തമാക്കിയത്.

2015ലെ സാമ്പത്തിക വര്‍ഷം മാത്രം 2,166 പേരെയാണ് അമേരിക്ക പുറത്ത് വിട്ടത്. മുന്‍ വര്‍ഷങ്ങളില്‍ 6,100 പേര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയര്‍മാന്‍ കൂടിയായ സെനറ്റര്‍ പറഞ്ഞു.

English summary
A top American Senator has asked the Obama Administration to discontinue issuing immigrant and non-immigrant visas to citizens from 23 countries, including India and China, while alleging them of being non-cooperative in taking back illegal immigrants from the US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X