കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ കപ്പല്‍:അന്വേഷണം തുടരുന്നു

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആയുധങ്ങളുമായി അമേരിക്കന്‍ കപ്പല്‍. രേഖകളില്ലാതെയാണ് കപ്പലല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചത്. 2013 ഒക്ടോബര്‍ 12 നായിരുന്നു കപ്പല്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.

ഒരുമാസത്തോളമായി ഇന്ത്യന്‍ തീരത്ത് ഈ കപ്പല്‍ ഉണ്ടായിരുന്നുവെന്നാണ്ടൈംസ് ഓഫ് ഇന്ത്യ ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പലതവണ ശ്രദ്ധയില്‍ പെട്ടിട്ടും കോസ്റ്റ് ഗാര്‍ഡ് വേണ്ട നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

Us Ship

എംവി സീമാന്‍ ഗാര്‍ഡ് ഓഹിയോ എന്നാണ് കപ്പിലിന്റെ പേര്. സിയറ ലിയോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടല്‍കൊള്ളക്കാരില്‍ നിന്ന് കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്ന സുരക്ഷാ ഏജന്‍സിയായ ആഡ്വാന്‍ഫോര്‍ട്ട് എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെതാണ് കപ്പല്‍ എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരുടെ ഇന്ത്യന്‍ ഏജന്‍സി കോസ്റ്റ് ഗാര്‍ഡ്മായും മറ്റ് അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2012 ആഗസ്റ്റ് 23 ന് കൊച്ചി തുറമുഖത്തെത്തിയ കപ്പലാണ് ഇത്. പിന്നീട് ഷാര്‍ജയിലേക്ക് പോയി. അവിടെ നിന്നാണ് വീണ്ടും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൊച്ചി തുറമുഖത്ത് കപ്പല്‍ അടുപ്പിച്ചപ്പോഴും ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന കാര്യം അറിയിച്ചിരുന്നില്ല.

കടല്‍ കൊള്ളക്കാരില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് പുറമേ മറ്റ് കപ്പലുകളിലെ ആയുധങ്ങള്‍ പണം വാങ്ങി സൂക്ഷിക്കുന്ന ഏര്‍പ്പാടും എംവി സീമാന്‍ ഗാര്‍ഡ് ഓങിയോ കപ്പലിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പിലല്‍ നിന്ന് 31 റൈഫിളുകളും 5000 റൗണ്ട് വെടിയുതിര്‍ക്കാനുള്ള വെടിയുണ്ടകളും ആണ് കണ്ടെത്തിയിട്ടുള്ളത്. കപ്പിലെ ജീവനക്കാരും സുരക്ഷാ ജീവനക്കാരുമായി 35 പേരെ കപ്പില്‍ നിന്ന് പിടിച്ചിട്ടുണ്ട്.

വിശദമായ അന്വേഷണങ്ങള്‍ക്കായി കേസ് തമിഴ്‌നാട് പോലീസ് സിഐഡി വിഭാഗമായ ക്യൂ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന് ശേഷം സമുദ്രാതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം ദേശീയ അന്വേഷണ ഏജന്‍സിയോ സിബിഐയോ അന്വേഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

English summary
The ship owned by a US-based security firm named AdvanFort was in Indian waters for nearly a month and was spotted repeatedly before it was intercepted and detained on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X