ഭീകരര്‍ക്കുള്ള ഫണ്ടിംഗ് പണി കൊടുത്തു: പാക് ബാങ്ക് അടച്ചുപൂട്ടാന്‍ യുഎസ്, ട്രംപ് പണി തുടങ്ങി!
40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹബിബ് ബാങ്ക് അടച്ചുപൂട്ടാനാണ് നിര്‍ദേശം
ന്യൂയോര്‍ക്ക്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പാക് ബാങ്ക് അടച്ചുപൂട്ടാന്‍ യുഎസ് നിര്‍ദേശം. 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹബിബ് ബാങ്ക് അടച്ചുപൂട്ടാനാണ് യുഎസ് ബാങ്കിംഗ് റെഗുലേറ്റര്‍ ബോര്‍ഡ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് യുഎസ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിട്ടുള്ള ഹബിബ് ബാങ്ക്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിഘടനവാദികള്‍ക്കും ബാങ്ക് വഴി പണം ലഭ്യമാക്കുന്നുണ്ടെന്ന കാര്യം നേരത്തെ തന്നെ അമേരിക്ക ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ബാങ്കിന്‍റെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല.

സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുള്ള അല്‍ റജി ബാങ്കുമായി ഹബിബ് ബാങ്കിന് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിവന്നിരുന്നതായി യുഎസ് ഫോറിന്‍ ബാങ്ക് റെഗുലേറ്റേഴ്സ് അധികൃതര്‍ കണ്ടെത്തിയിരുന്നു. 1978 മുതല്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാങ്കിന്‍റെ ശാഖ അടച്ചുപൂട്ടാനുള്ള യുഎസ് അധികൃതരുടെ നിര്‍ദേശത്തോട് ഹബിബ് ബാങ്ക് പ്രതകരിച്ചിട്ടില്ല.












Click it and Unblock the Notifications