• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭീകരര്‍ക്കുള്ള ഫണ്ടിംഗ് പണി കൊടുത്തു: പാക് ബാങ്ക് അടച്ചുപൂട്ടാന്‍ യുഎസ്, ട്രംപ് പണി തുടങ്ങി!

ന്യൂയോര്‍ക്ക്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പാക് ബാങ്ക് അടച്ചുപൂട്ടാന്‍ യുഎസ് നിര്‍ദേശം. 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹബിബ് ബാങ്ക് അടച്ചുപൂട്ടാനാണ് യുഎസ് ബാങ്കിംഗ് റെഗുലേറ്റര്‍ ബോര്‍ഡ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് യുഎസ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിട്ടുള്ള ഹബിബ് ബാങ്ക്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിഘടനവാദികള്‍ക്കും ബാങ്ക് വഴി പണം ലഭ്യമാക്കുന്നുണ്ടെന്ന കാര്യം നേരത്തെ തന്നെ അമേരിക്ക ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ബാങ്കിന്‍റെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല.

സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുള്ള അല്‍ റജി ബാങ്കുമായി ഹബിബ് ബാങ്കിന് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിവന്നിരുന്നതായി യു​എസ് ഫോറിന്‍ ബാങ്ക് റെഗുലേറ്റേഴ്സ് അധികൃതര്‍ കണ്ടെത്തിയിരുന്നു. 1978 മുതല്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാങ്കിന്‍റെ ശാഖ അടച്ചുപൂട്ടാനുള്ള യുഎസ് അധികൃതരുടെ നിര്‍ദേശത്തോട് ഹബിബ് ബാങ്ക് പ്രതകരിച്ചിട്ടില്ല.

English summary
US banking regulators ordered Pakistan's Habib Bank to shutter its New York office after nearly 40 years, for repeatedly failing to heed concerns over possible terrorist financing and money laundering, officials said Thursday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more