കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് ഇന്ത്യയില്‍: മോദിയുമായും വിദേശകാര്യ മന്ത്രിയുമായും ചർച്ച!!

  • By Desk
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപയോ ചൊവ്വാഴ്ച ഇന്ത്യയിലെത്തി. രണ്ടു ദിവസമാണ് സന്ദര്‍ശ്ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് രാവിലെ മൈക്ക് കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായാണ് അടുത്ത ചര്‍ച്ച. ടെററിസം മുതല്‍ റഷ്യയുമായി ഇന്ത്യയുടെ കരാറുകള്‍ വരെ ചര്‍ച്ചാ വിഷയമാകും. ആദ്യം വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തും, പിന്നീട് പ്രധാന മന്ത്രിയെ കാണും എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍ മോദിയുമായുളള കൂടിക്കാഴ്ചയാണ് ആദ്യം നടന്നത്.

മനുഷ്യനെ 'കൊല്ലുന്ന' ഉപ്പ്... ഇന്ത്യയില്‍ വില്‍ക്കുന്ന അയഡിന്‍ ഉപ്പില്‍ പൊട്ടാഷ്യം ഫെറോസയനൈഡ്മനുഷ്യനെ 'കൊല്ലുന്ന' ഉപ്പ്... ഇന്ത്യയില്‍ വില്‍ക്കുന്ന അയഡിന്‍ ഉപ്പില്‍ പൊട്ടാഷ്യം ഫെറോസയനൈഡ്

ഇന്ത്യ- യു.എസ് ബന്ധം ശക്തിപ്പെടുത്താനുളള സന്ദര്‍ശ്ശനം, അമേരിക്ക മൈക്കിന്റെ ഇന്ത്യാ സന്ദര്‍ശ്ശനത്തെക്കുറിച്ച് ഔദ്യോഗികമായി പറയുമ്പോഴും നിരവധിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ വരവ്. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യത്തെ സുപ്രധാന നയതന്ത്ര നീക്കമാണ് പൊംപയോയുടെ സന്ദര്‍ശനം. ഇന്ത്യന്‍ ,അമേരിക്കന്‍ വ്യവസായികളുമായും മൈക്ക് കൂടിക്കാഴ്ച നടത്തും.

ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയം

ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയം

റഷ്യയുമായി ഇന്ത്യയുടെ മിസൈല്‍ ഇടപാടുകള്‍, ഇന്ത്യക്കാരെ ബാധിക്കുന്ന എച്ച് 1-ബി വിസ, തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെടും. എസ്-400 മിസൈല്‍ സിസ്റ്റം റഷ്യയില്‍ നിന്നും വാങ്ങിയത്, ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി ഇന്ത്യയുടെ മറ്റു വിദേശ രാജ്യങ്ങളുമായുളള ബന്ധം എന്നിവയും ചര്‍ച്ചക്ക് വിഷയമാകും. മാത്രമല്ല പ്രധാനമന്ത്രി അടുത്തമാസം നടത്താനിരിക്കുന്ന G 20 ഉച്ചകോടിയില്‍ മോദി- ട്രംപ് കൂടിക്കാഴ്ചക്കുളള മുന്നൊരുക്കവും ഇന്നത്തെ ചര്‍ച്ചയിലുടെ സാധ്യമാകും.

ചര്‍ച്ചയില്‍ വരുന്ന പ്രധാന കാര്യങ്ങള്‍-

ചര്‍ച്ചയില്‍ വരുന്ന പ്രധാന കാര്യങ്ങള്‍-


റഷ്യയുമായുളള കരാര്‍- അമേരിക്കയുമായി തര്‍ക്കം നിലനില്‍ക്കുന്ന വിഷയമാണ്. ഇന്ത്യ, റഷ്യയുമായി ഉണ്ടാക്കിയ S -400 മിസൈല്‍ വാങ്ങല്‍ കരാര്‍ അമേരിക്കയുമായി തര്‍ക്കം നിലനില്‍ക്കുന്ന വിഷയമാണ്. റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതില്‍ രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് പ്രശ്‌നത്തിനു കാരണം. എന്നാല്‍ കരാറുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം. യു. എസ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിച്ചുകൊണ്ടു തന്നെയാണ് കരാറില്‍ ഏര്‍പ്പെടുന്നത് എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.

വിസയിൽ ഇളവുകൾ

വിസയിൽ ഇളവുകൾ

എച്ച്- 1 ബി വിസ- നിരവധി ഇളവുകള്‍ ഉണ്ടായിരുന്ന വിസയില്‍ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി യു. എസില്‍ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരെ ബുദ്ധിമുട്ടിക്കാതിക്കാനുളള സാധ്യതയാണ് തേടുന്നത്. വിദേശ കമ്പിനികള്‍ സ്വന്തം രാജ്യത്ത് ഡാറ്റാ സൂക്ഷിക്കണം എന്ന നിബന്ധന ഒഴിവാക്കും എന്ന ഉറപ്പും യു. എസ് സെക്രട്ടറി നല്‍കും എന്നാണ് അമേരിക്കല്‍ ഒഫിഷ്യല്‍സ് പറയുന്നത്.

ഭീകരവാദം

ഭീകരവാദം


ഭീകരവാദം- യു. എസ് തുടര്‍ച്ചയായി ഭീകരവാദത്തിന്റെ പേരില്‍ പാക്കിസ്ഥാനോട് നടത്തുന്ന സമീപനം ആശ്വാസകരമെങ്കിലും കൂടുതല്‍ പ്രായോഗിക നടപടികളാണ് തേടുന്നത്. ഭീകരവാദത്തെ ചെറുക്കാന്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടതോടെ അവര്‍ ഗ്രേ ലിസ്റ്റിലാണ് ഉളളത്. ഭീകരവാദം ചെറുക്കാന്‍ പാക്കിസ്ഥാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നത് ഉയര്‍ത്തിക്കാട്ടന്‍ ഇന്ത്യ ശ്രമിക്കും.

ഇറാനുമായുള്ള ഇന്ത്യൻ ബന്ധം

ഇറാനുമായുള്ള ഇന്ത്യൻ ബന്ധം


ഇറാനുമായുളള ബന്ധം- ഇന്ത്യക്ക് എക്കാലത്തും ശക്തമാണ് ഇറാനുമായുളള ബന്ധം. ആകാശമാര്‍ഗ്ഗമുളള യുദ്ധത്തിലാണ് യു. എസും ഇറാനും ഇപ്പോള്‍. ഇറാനുമായുളള വ്യപാര ബന്ധങ്ങള്‍ക്കും യു. എസ് തീരുമാനം തടസമാണ്. എണ്ണ, ഇറാനില്‍ നിന്നും വാങ്ങരുത് എന്ന യു. എസ് തീരുമാനം ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ നഷ്ടമാണ് സഷ്ടിക്കുന്നത്. ഉദാരമാണ് ഇറാന് ഇന്ത്യയോടുളള എണ്ണ നയം എന്നുളളപ്പോള്‍ പ്രത്യേകിച്ചും. കച്ചവടം- ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര നയങ്ങള്‍ ചര്‍ച്ച ചെയ്യും. കച്ചവടത്തില്‍ നടപ്പിലാക്കേണ്ട ഇളവുകളും വിഷയമാകും. അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണി സാധ്യത ആഗ്രഹിക്കുമ്പോള്‍ പ്രത്യക ശ്രദ്ധ ആ ഈ വിഷയത്തില്‍ പ്രതീക്ഷിക്കാം.

 മൈക്കിന്റെ സന്ദർശനം മൂന്നാം തവണ

മൈക്കിന്റെ സന്ദർശനം മൂന്നാം തവണ


ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം മൂന്നാം തവണയാണ് മൈക്ക് ഇന്ത്യ സന്ദര്‍ശ്ശിക്കുന്നത്. നയതന്ത്ര ബന്ധം ഒന്നു കൂടി ഊട്ടി ഉറപ്പിക്കാനായി യോജിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ് മോദി- പൊംപയോ കൂടിക്കാഴ്ചക്ക് ശേഷം വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്റ് ചെയ്തത്. അടുത്തയായി, മൈക്ക് ജപ്പാനിലേക്കാണ് പോകുക. പ്രസിഡണ്ട് ട്രംപിനൊപ്പം ജി- 20 രാജ്യങ്ങളുടെ സമ്മേളനത്തിനാണ് യാത്ര. ഇന്ത്യന്‍ പ്രധാനമന്ത്രിയും ഉച്ചകോടിയില്‍ പങ്കെടുക്കും. ലോകത്തെ 20 സാമ്പത്തിക ശക്തികളുടെ സമ്മേളനം G-20 ഇത്തവണ ജപ്പാനിലെ ഒസാക്കയിലാണ് നടക്കുക.

English summary
US State secratary in India, H1B visa, and Russain missile agreement will be discuss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X