കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ജെയ്ഷ് ക്യാംപ് ആക്രമിച്ചതിനെ പിന്തുണച്ച് അമേരിക്ക!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജെയ്ഷ് ക്യാംപ് ആക്രമിച്ചതിനെ പിന്തുണച്ച് അമേരിക്ക | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ജെയഷെ ക്യാംപ് ആക്രമിച്ചതിന് പിന്തുണ അറിയിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്ന എഎന്‍ഐ റിപ്പോര്‍ട്ടുചെയ്യുന്നു. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ ഉണ്ടാകുന്ന സംഘര്‍ഷത്തില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. പാകിസ്താനില ബാലകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാംപിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അമേരിക്ക പിന്തുണച്ചു.

<strong>പാക് പ്രചരണം പൊളിച്ചടുക്കി ഇന്ത്യന്‍ വ്യോമസേന! ഇന്ത്യ തകര്‍ത്തത് പാക് വിമാനങ്ങള്‍ തന്നെ! തെളിവ്</strong>പാക് പ്രചരണം പൊളിച്ചടുക്കി ഇന്ത്യന്‍ വ്യോമസേന! ഇന്ത്യ തകര്‍ത്തത് പാക് വിമാനങ്ങള്‍ തന്നെ! തെളിവ്

ചൊവ്വാഴ്ച്ച മൈക്ക് പോംപിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുമായുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും സംഘര്‍ഷത്തില്‍ അയവു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഫെബ്രുവരി 26ന് ഇന്ത്യ ജെയ്ഷ് ക്യാംപ് ആക്രമിച്ചതില്‍ എല്ലാ പിന്തുണയും അറിയിക്കുകയും പ്രദേശത്ത് സുഷമ സ്വരാജിനോട് പറഞ്ഞതായി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറയുന്നു.

mike-pompeo

പാകിസ്താന്‍ വിദേശകാര്യമന്ത്രിയോടും ഇന്ത്യയ്ക്ക നേരെ സൈനിക നടപടി സ്വീകരിക്കാതെ തന്നെ ഇരു വിഭാഗങ്ങള്‍ക്കിടയിലുമുള്ള സംഘര്‍ഷത്തില്‍ അയവു വരുത്തണമെന്നും പാകിസ്താന്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാനുളള അവകാശമുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ആഴ്ച്ച യുഎസ് സുരക്ഷഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ എത്തിയരുന്നു. ഇന്ത്യയുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ അമേരിക്ക പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്താമാക്കിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കയാണ്. ഫെബ്രുവരി 26ന് പാകിലെ ബലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. നിലവില്‍ ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലാണ്. ഇദ്ദേഹത്തെ വിട്ട് കിട്ടാന്‍ ഇന്ത്യ പാകിന് മേല്‍ സമ്മര്‍ദം തുടരുകയാണ്.

English summary
US supports IAF air strike in Jaishe camp in Balekot, US state secretary Mike Pompeo calls Indian security advisor Ajit Dovl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X