അമേരിക്കയുടെ ചാണക്യ തന്ത്രം; ഇറാന്‍ എണ്ണ നിലച്ചാല്‍ ഇന്ത്യ പെടും, വെനസ്വേലന്‍ ക്രൂഡ് മതിയാകില്ല
ലോകത്തെ പ്രധാന എണ്ണ വിപണികള്‍ അടയ്ക്കാന്‍ അമേരിക്ക നടത്തുന്ന നീക്കം വിജയിച്ചാല്‍ വെട്ടിലാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ഇന്ത്യ ഏറ്റവും കൂടുതല്‍ വാങ്ങുന്ന റഷ്യയുടെ എണ്ണയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് അമേരിക്കയുടെ നീക്കം. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം ചുങ്കം ചുമത്തുന്ന നിയമം സെനറ്റ് കടന്നു. പ്രതിനിധി സഭ കൂടി പാസാക്കിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും.
റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ബില്ലാണ് യുഎസ് പാര്‍ലമെന്റ് പരിഗണിക്കുന്നത്. ഇന്ത്യ വാങ്ങുന്ന പകുതിയില്‍ അധികം എണ്ണയും റഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അമേരിക്കയില്‍ വരാന്‍ പോകുന്ന പുതിയ നിയമം ആദ്യം തിരിച്ചടിക്കുക ഇന്ത്യയെ ആയിരിക്കും. ഇറാനെതിരെയും അമേരിക്ക നടപടി തുടങ്ങി.

ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും ഉപരോധം ചുമത്താനാണ് അമേരിക്കയുടെ തീരുമാനം. ഇക്കാര്യം മനസിലാക്കി യുഎഇ ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചു. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യാത്തതിനാല്‍ ഇന്ത്യയെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ചില സ്വകാര്യ കമ്പനികള്‍ക്കെതിരെ അമേരിക്ക നടപടി തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയുടെ എണ്ണയ്‌ക്കെതിരെ അമേരിക്ക നടപടി എടുത്താല്‍ ഇന്ത്യയെ നേരിട്ട് ബാധിക്കും. അതേസമയം, റഷ്യയുടെയും ഇറാന്റെയും എണ്ണയാണ് ചൈന കൂടുതല്‍ വാങ്ങുന്നത്. ഈ രണ്ട് രാജ്യങ്ങള്‍ക്കെതിരായ അമേരിക്കയുടെ നടപടി വലിയ പ്രതിസന്ധിയിലാക്കുക ചൈനയെ ആണ്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചൈന ഇറാന്റെ എണ്ണ വാങ്ങുന്നത് നിര്‍ത്തിവച്ചാല്‍ പകരം എണ്ണ കേന്ദ്രങ്ങള്‍ അന്വേഷിച്ച് ചൈന ഇറങ്ങും.
ഇത് ആഗോള വിപണിയില്‍ എണ്ണ കിട്ടാക്കനിയായി മാറാനുള്ള വഴിയൊരുക്കും. എണ്ണവില കുത്തനെ കൂടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായം നല്‍കാന്‍ എത്തുക സൗദി അറേബ്യയും ഇറാഖും ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളായിരിക്കും. ഇവരുടെ എണ്ണ ഹോര്‍മുസ് പാതയിലെ ഇറാന്റെ തടസം ഭേദിച്ചുവേണം ഇന്ത്യയിലേക്ക് എത്താന്‍. ഇത് മറ്റൊരു വെല്ലുവിളിയാകും.
അതേസമയം, വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ആയിരിക്കും ഇന്ത്യയുടെ മറ്റൊരു ആശ്രയം. ഒരു വര്‍ഷം മുമ്പ് വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഇന്ത്യ ഇറക്കിയിരുന്നത് വെറും 3 ശതമാനാമാണ്. ഇപ്പോള്‍ 8 ശതമാനത്തില്‍ കൂടുതലാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന നാലാമത്തെ രാജ്യമായി വെനസ്വേല മാറി. റഷ്യയിലും ഇറാനിലും നടക്കുന്ന പോലുള്ള എണ്ണ ഉള്‍പ്പാദനം വെനസ്വേലയില്‍ നടക്കുന്നില്ല എന്നതാണ് മറ്റൊരു വെല്ലുവിളി.
വെനസ്വേലയുടെ എണ്ണ ഉല്‍പ്പാദനം പൂര്‍ണമായി അമേരിക്കയുടെ നിയന്ത്രണത്തിലാണ്. എത്ര അളവില്‍ ഉല്‍പ്പാദിപ്പിക്കണം, ഏതൊക്കെ രാജ്യങ്ങള്‍ക്ക് വില്‍ക്കണം എന്നെല്ലാം തീരുമാനിക്കുന്നത് അമേരിക്കയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും ചൈനയും വെനസ്വേലയുടെ കൂടുതല്‍ എണ്ണ വാങ്ങാന്‍ തയ്യാറായാല്‍ അമേരിക്കയുടെ തീരുമാനം നിര്‍ണായകമാകും. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ അറസ്റ്റ് ചെയ്ത് അമേരിക്കയില്‍ എത്തിച്ചിട്ട് ഒരു വര്‍ഷത്തോളമായി. അതായത്, അമേരിക്ക ലോക എണ്ണ വിപണി പിടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു എന്ന് വേണം മനസിലാക്കാന്‍.




Click it and Unblock the Notifications