ഇനി കേരളത്തിലേക്കോ? 50 % തീരുവ: തിരുപ്പൂരിലെ തുണിമില്ലുകളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനം
കോയമ്പത്തൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവ ഇന്ത്യയിലെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാര്‍ക്കു പോലും തിരിച്ചടിയായി മാറിയിരിക്കുകയാണ്. 50 ശതമാനം തീരുവയുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലെ ഓരോ കയറ്റുമതി മേഖലയിലും പതിയെ പതിയെ പ്രതിഫലിച്ചു കൊണ്ടിരിക്കുകയാണ്. ട്രംപ് നല്കിയ മുട്ടന്‍ പണി ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന വര്‍ഗത്തെ പോലും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുപ്പൂര്‍ ടെക്സ്റ്റൈല്‍ മേഖല.
ഇപ്പോഴിതാ, യുഎസ് താരിഫുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ തിരുപ്പൂര്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്. രാജ്യത്തെ വസ്ത്ര നിര്‍മ്മാണ മേഖലയുടെ നട്ടെല്ലാണ് തിരുപ്പൂര്‍. അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനം അമേരിക്കന്‍ വിപണി തന്നെയാണ്.

എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പ്രതികാരമായി തീരുവ 50 ശതമാനമായി ഉയര്‍ത്തിയതോടെ തിരുപ്പൂരില്‍ നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. തൊഴിലുടമകള്‍ പ്രതിസന്ധിയില്‍ ആയതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്. അതില്‍ വലിയ പങ്ക് സംസ്ഥാന തൊഴിലാളികള്‍ക്കാണ്.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് തിരുപ്പൂരില്‍ തമ്പടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍. ഇവരുടെ എല്ലാം ജീവിത വരുമാനം ഈ തുണി മില്ലുകളില്‍ നിന്നുള്ള ചെറിയ വരുമാനമായിരുന്നു. കയറ്റുമതി പ്രതിസന്ധിയില്‍ ആയതോടെ പ്രദേശവാസികള്‍ക്ക് പോലും ജോലിയില്ലാത്ത സാഹചര്യമാണ്. ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ച് നാട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്കു മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വലിയ തിരക്കാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അനുഭവപ്പെട്ടത്.
നവരാത്രിയും ദീപാവലിയും ഒക്കെ വരാനിരിക്കുമ്പോഴാണ് പലര്‍ക്കും വെറും കൈയോടെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ വന്നത്. അതേസമയം തിരുപ്പൂരില്‍ നിന്ന് എങ്ങോട്ട് പോകുമെന്ന് അറിയാതെ അവിടെത്തന്നെ തുടരുന്ന അന്യസംസ്ഥാന തൊഴിലാളികളും ഉണ്ട്. തമിഴ്നാടിന്റെ തൊട്ടടുത്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് നിരവധി പേര് വരാന്‍ സാധ്യതയുണ്ട്.
ഒരു കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന, 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ ഇപ്പോള്‍ ഷിഫ്റ്റുകള്‍ വെട്ടിക്കുറയ്ക്കുകയും ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തു. ഡിമാന്‍ഡ് കുറയുന്നതോടെ, ബിസിനസുകള്‍ക്ക് ഏകദേശം 40 ശതമാനം നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍. തീരുവ കുറവുള്ള ബംഗ്ലാദേശ്, വിയറ്റ്നാം പോലുള്ള രാജ്യങ്ങള്‍ തിരുപ്പൂരിലേക്കുള്ള കരാറുകള്‍ പിടിച്ചെടുക്കുമെന്നും ആശങ്കയുണ്ട്.
ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതിയുടെ മൂന്നിലൊന്ന് ഭാഗവും വിതരണം ചെയ്യുന്നത് തിരുപ്പൂരിലെ ഹോസിയറി കയറ്റുമതി കേന്ദ്രത്തില്‍ നിന്നാണ്. 50 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഓര്‍ഡറുകള്‍ കുറഞ്ഞു. കോടിക്കണക്കിന് രൂപയുടെ തുണി കെട്ടിക്കിടക്കുകയാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാനുള്ള പണം പോലും തൊഴിലുടമകളുടെ കൈയില്‍ ഇല്ല.
പല യൂണിറ്റുകളും കഷ്ടിച്ച് 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നുത്. 2,500 കയറ്റുമതി വ്യവസായങ്ങളില്‍ ഏകദേശം 20 ശതമാനം ഇതിനകം അടച്ചുപൂട്ടി. കുടിയേറ്റ തൊഴിലാളികളില്‍ പകുതിയോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
ആയിരക്കണക്കിന് തൊഴിലാളികളുടെ തകര്‍ന്ന സ്വപ്നങ്ങളുടെയും ഇരുണ്ട ഭാവിയുടെയും കണ്ണീര് വഹിച്ചാണ് ഒാരോ ട്രെയിനുകളും ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്നത്. അതില്‍ പ്രായമായവര്‍ നാട്ടിലേക്കു മടങ്ങുമ്പോള്‍ യുവ തലമുറ ചെന്നൈ, കോയമ്പത്തൂര്‍, തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ മേഖലയിലും മറ്റ് മേഖലകളിലും അവസരങ്ങള്‍ തേടിയാണ് പോകുന്നത്.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications