• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരില്‍ തടങ്കലിലായ നേതാക്കളെ മോചിപ്പിക്കണമെന്ന് അമേരിക്ക, പൗരത്വ നിയമ ഭേദഗതിയിൽ തുല്യത വേണം

  • By Desk

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്റ്റ് മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന് അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്രജ്ഞ. കശ്മീരിലെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഭാഗികമായ തിരിച്ചുവരവ് ഉള്‍പ്പെടെയുള്ള നടപടികളില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അവര്‍ ജമ്മുകശ്മീരിലേക്ക് വിദേശ പ്രതിനിധികള്‍ നടത്തിയ യാത്ര വളരെ ഫലപ്രദമായിരുന്നുവെന്ന് അവകാശപ്പെട്ടു.

ജേക്കബ് എബ്രഹാം; കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസഫ്,കോണ്‍ഗ്രസ് നീക്കം ശ്രദ്ധാപൂര്‍വ്വം

അമേരിക്കന്‍ അംബാസഡറും മറ്റ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും ജമ്മു കശ്മീരിലേക്ക് നടത്തിയ സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ മികച്ച പിന്തുണയാണ് തന്നത്. ഈ സന്ദര്‍ശനം മുന്നോട്ടേക്കുള്ള മികച്ച പടവായി കാണുന്നതായി ദക്ഷിണ മധ്യേഷ്യയുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍സ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെല്‍സ്.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും വെല്‍സ് തന്റെ പത്രസമ്മേളനത്തില്‍ സംസാരിച്ചു. നിയമപ്രകാരം തുല്യ സംരക്ഷണം എന്ന തത്വത്തില്‍ യുഎസ് ഉറച്ചു നില്‍ക്കുന്നു. ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ സന്ദര്‍ശനം അവസരമൊരുക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരിൽ തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിട്ടയക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും സംഘത്തിലുണ്ടായിരുന്ന അംബാസഡര്‍ അറിയിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് 15 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നയതന്ത്ര പ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സംഘത്തിനൊപ്പം പോകാന്‍ വിസ്സമ്മതിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ജമ്മു കശ്മീരിലെ രാഷ്ട്രീയത്തില്‍ ചരിത്രപരമായി ആധിപത്യം പുലര്‍ത്തിയിരുന്ന രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇപ്പോള്‍ തടങ്കലിലാണ്. പ്രത്യേക പദവി പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ടായിരുന്ന മാസങ്ങള്‍ നീണ്ടുനിന്ന ഇന്റര്‍നെറ്റ് നിരോധനം സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുനസ്ഥാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താനും ഭീകരാക്രമണം തടയാനുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

English summary
US urges releaseof leaders detained in Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X