ഇറാന്റെ ആക്രമണങ്ങളും നാശനഷ്ടവും പെന്റഗണ്‍ മറച്ചുവെക്കുന്നു? നൂറോളം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു
ഇറാന്‍ ആക്രമണങ്ങളിലെ യുഎസ് സൈനികരുടെ പരിക്കുകള്‍ പെന്റഗണ്‍ മറച്ചുവെക്കുന്നതായി ആക്ഷേപം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ നിരവധി ഇറാനിയന്‍ ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പെന്റഗണിന് വീഴ്ച സംഭവിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 7 മുതല്‍ ഇറാനിയന്‍ ആക്രമണങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഹെലികോപ്റ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. എന്നാണ് വിവരം. വെള്ളിയാഴ്ച ഇറാന്‍ ജോര്‍ദാനില്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് മുന്‍പ് ജോര്‍ദാനിലെ യുഎസ് സേനയ്‌ക്കെതിരെ ഇറാന്‍ ഇതുവരെ വെളിപ്പെടുത്താത്ത മൂന്ന് ആക്രമണങ്ങള്‍ കൂടി നടത്തിയിരുന്നു.

ജൂലൈ 7 മുതല്‍ ഇറാനിയന്‍ ആക്രമണങ്ങളില്‍ നൂറോളം യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ സമ്മതിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും തലയ്ക്ക് നേരിയ ആഘാതം മാത്രമാണ് ഉണ്ടായതെന്നും, 96 ശതമാനം പേരും ഇതിനകം ജോലിയില്‍ തിരികെ പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പരിക്കേറ്റവരുടെ കണക്കുകള്‍ പെന്റഗണ്‍ മറച്ചുവെച്ചു എന്ന ആരോപണങ്ങള്‍ പാര്‍നെല്‍ തള്ളി. അത്തരം അവകാശവാദങ്ങള്‍ കെട്ടിച്ചമച്ചതാണെും പ്രതിരോധ വകുപ്പ് തങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാലാണ് മുന്‍ ആക്രമണങ്ങളുടെ വിവരങ്ങള്‍ പെന്റഗണ്‍ പുറത്തുവിടാതിരുന്നതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങളും അവയുടെ ആഘാതവും പരസ്യമാക്കുന്നത് അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ഭാവിയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് ഇറാനെ സഹായിച്ചേക്കാമെന്നാണ് പെന്റഗണ്‍ വൃത്തങ്ങള്‍ പറയുന്നത്. സൈനികര്‍ വേഗത്തില്‍ ജോലിയിലേക്ക് മടങ്ങിയെത്തുമ്പോള്‍, പരിക്കുകളെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്താന്‍ സൈന്യത്തിന് ബാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പെന്റഗണിന്റെ കണക്കെടുപ്പ് സംവിധാനം അനുസരിച്ച്, 2026 ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ചതുമുതല്‍ 427 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാരാന്ത്യത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മരണങ്ങള്‍ ഉള്‍പ്പെടെ 17 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം സംഘര്‍ഷത്തിനിടെ 1,700-ലധികം ഇറാനിയന്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള യുദ്ധത്തിനായി യുഎസ് ഇതുവരെ 37.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി പെന്റഗണ്‍ അറിയിച്ചു.


Click it and Unblock the Notifications