കലിതുള്ളി എൽ നിനോയെത്തുന്നു; കൊടും വരൾച്ചയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം
Recommended Video

ബെംഗളൂരു: പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുള്ളതായി അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാഷണൽ ഒാഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അസോസിയേഷന്റെ മുന്നറിയിപ്പ്. എൽ നിനോ ശക്തിപ്രാപിക്കാനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവിൽ ഉള്ളത്. വേനൽ ലഭിച്ചതിന്റെ ആശ്വാസത്തിലിരിക്കുന്ന കർഷകർക്ക് എൽനിനോ ദുരന്തം വിതയ്ക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യൻ മൺസൂണിന്റെ താളം തെറ്റിക്കാൻ എൽനിനോയ്ക്കാകും. രാജ്യം കൊടും വരൾച്ചയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. 1997,2002,2004,2009,2014 വർഷങ്ങളിൽ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽനിനോ പ്രതിഭാസത്തിൽ രാജ്യം രൂക്ഷമായ വരൾച്ചയും ജലക്ഷാമവുമാണ് നേരിട്ടത്. ഇത്തവണ എൽനിയോ എങ്ങനെയാകും നാശം വിതയ്ക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

ആഗോളതലത്തിൽ കാലാവസ്താവ്യതിയാനങ്ങൾ ഉണ്ടാക്കാൻ എൽനിനോയ്ക്ക് കഴിയും. 15 മാസത്തോളം ദുരിതം വിതയ്ക്കാൻ ഇൗ പ്രതിഭാസ്തതിനാകും . രൂക്ഷമായ വരൾച്ച,വെള്ളപ്പൊക്കം ,കൊടുംങ്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മൂന്നുമുതൽ ഏഴ് വർഷം വരെ നീളുന്ന ഇടവേളകളിലാണ് സാധാരണ എൽനിനോ പ്രതിഭാസം കാണുന്നത്. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രഭാഹങ്ങളുടെ ഗതിയിൽ മാറ്റം വരുന്നതാണ് എൽനിനോയ്ക്ക് കാരണമാകുന്നത്. ഇൗ സമയത്ത്് സമുദ്രോപരിതലം ചൂടുപിടിക്കും.യൂറോപ്പിൽ ചൂടുകൂടിയ ശരത്കാലത്തിനും അതി ശൈത്യത്തിനും എൽ നിനോ കാരണമാകുന്നു. ക്രിസ്മസ് കാലത്താണ് ഇൗ പ്രതിഭാസം പ്രത്യക്ഷപ്പെടുന്നതിനാലാണ് ഉണ്ണിയേശു എന്ന അർത്ഥം വരുന്ന എൽനിനോയെന്ന പേര് വന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications