കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിതുള്ളി എൽ നിനോയെത്തുന്നു; കൊടും വരൾച്ചയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിർദ്ദേശം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കൊടും വരൾച്ചയോടെ എൽനിനോ എത്തുന്നു | Oneindia Malayalam

ബെംഗളൂരു: പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം രൂപപ്പെടാൻ സാധ്യതയുള്ളതായി അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാഷണൽ ഒാഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അസോസിയേഷന്റെ മുന്നറിയിപ്പ്. എൽ നിനോ ശക്തിപ്രാപിക്കാനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവിൽ ഉള്ളത്. വേനൽ ലഭിച്ചതിന്റെ ആശ്വാസത്തിലിരിക്കുന്ന കർഷകർക്ക് എൽനിനോ ദുരന്തം വിതയ്ക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ മൺസൂണിന്റെ താളം തെറ്റിക്കാൻ എൽനിനോയ്ക്കാകും. രാജ്യം കൊടും വരൾച്ചയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. 1997,2002,2004,2009,2014 വർഷങ്ങളിൽ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട എൽനിനോ പ്രതിഭാസത്തിൽ രാജ്യം രൂക്ഷമായ വരൾച്ചയും ജലക്ഷാമവുമാണ് നേരിട്ടത്. ഇത്തവണ എൽനിയോ എങ്ങനെയാകും നാശം വിതയ്ക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

elnino

ആഗോളതലത്തിൽ കാലാവസ്താവ്യതിയാനങ്ങൾ ഉണ്ടാക്കാൻ എൽനിനോയ്ക്ക് കഴിയും. 15 മാസത്തോളം ദുരിതം വിതയ്ക്കാൻ ഇൗ പ്രതിഭാസ്തതിനാകും . രൂക്ഷമായ വരൾച്ച,വെള്ളപ്പൊക്കം ,കൊടുംങ്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. മൂന്നുമുതൽ ഏഴ് വർഷം വരെ നീളുന്ന ഇടവേളകളിലാണ് സാധാരണ എൽനിനോ പ്രതിഭാസം കാണുന്നത്. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രഭാഹങ്ങളുടെ ഗതിയിൽ മാറ്റം വരുന്നതാണ് എൽനിനോയ്ക്ക് കാരണമാകുന്നത്. ഇൗ സമയത്ത്് സമുദ്രോപരിതലം ചൂടുപിടിക്കും.യൂ​റോ​പ്പി​ൽ ചൂ​ടു​കൂ​ടി​യ ശ​ര​ത്കാ​ല​ത്തി​നും അ​തി ശൈ​ത്യ​ത്തി​നും എ​ൽ നി​നോ കാ​ര​ണ​മാ​കു​ന്നു. ക്രിസ്മസ് കാലത്താണ് ഇൗ പ്രതിഭാസം പ്രത്യക്ഷപ്പെടുന്നതിനാലാണ് ഉണ്ണിയേശു എന്ന അർത്ഥം വരുന്ന എൽനിനോയെന്ന പേര് വന്നത്.

English summary
SANDHYA RAMESH 18 June, 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X