ദില്ലി കാബ് ഡ്രൈവര്‍ അമേരിക്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
ദില്ലി: സ്റ്റഡി ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഇരുപതുകാരി അമേരിക്കന്‍ പെണ്‍കുട്ടിയെ കാബ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈ 24നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ പരാതി ദില്ലി പോലീസിന് കൈമാറിയിട്ടുണ്ട്.
ജൂലൈ 21നാണ് പെണ്‍കുട്ടി ദില്ലിയിലെത്തിയത്. ഓണ്‍ലൈന്‍ വഴി കാബ് ടാക്‌സി ഏര്‍പ്പാട് ചെയ്തിരുന്നു. കാബ് ഡ്രൈവര്‍ പെണ്‍കുട്ടിയെ മൂന്നു ദിവസം ദില്ലി നഗരത്തില്‍ സന്ദര്‍ശനത്തിനായി കൊണ്ടുപോവുകയും ചെയ്തു. ജൂലൈ 24ന് ഡ്രൈവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാബ് കമ്പനിയും ഡ്രൈവറും പിന്നീട് മാപ്പു പറഞ്ഞതായും പെണ്‍കുട്ടി വ്യക്തമാക്കി.

അഹമ്മദ് നഗറിലെ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥിനി ഒരു പ്രൊഫസറോട് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചതോടെയാണ് പോലീസില്‍ പരാതി പറയാനായി ചെല്ലുന്നത്. ദേവ്‌രാജ് ചൗഹാന്‍ എന്നാണ് ഡ്രൈവറുടെ പേരെന്ന് യുവതി പറഞ്ഞു. ഇവരുടെ മൊഴി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ അവിനാശ് പറഞ്ഞു.
പരാതി നല്‍കിയശേഷം പെണ്‍കുട്ടി ദില്ലിയിലേക്ക് മടങ്ങി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ടാക്‌സി കാര്‍ ഡ്രൈവര്‍മാര്‍ യാത്രക്കാരികളെ ഉപദ്രവിക്കുന്നത് ദില്ലിയില്‍ നിത്യസംഭവമായി മാറുകയാണ്. പോലീസിന്റെ കര്‍ശനമായ നടപടിക്കിടയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ കുറവ് സംഭവച്ചതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications