ഗോവയിൽ കൊടുത്താൽ പണി ഫേസ്ബുക്കിലും വരും!! യുഎസ് വനിതയുടെ പോസ്റ്റിൽ പീഡനവീരൻ കുടുങ്ങി
പനാജി: വിദേശവനിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇന്ത്യക്കാരന്‍ അറസ്റ്റിൽ. ഇന്ത്യയില്‍ അവധി ദിനം ആഘോഷിക്കാനെത്തിയപ്പോൾ ഗോവയില്‍ വച്ച് ബൈക്ക് യാത്രക്കാരനിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന യുഎസ് വനിതയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് നടപടി. റിപ്പബ്ലിക് ദിനത്തിലാണ് സംഭവം. സംഭവത്തിൽ 44കാരനായ ഇസിഡോർ ഫെർണാണ്ടസാണ് അറസ്റ്റിലായത്.
കുറ്റവാളിയുടെ ഫോട്ടോ ഉൾപ്പെടെയാണ് യുഎസ് വനിത ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. നടന്ന സംഭവങ്ങളും കൃത്യമായി ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിരുന്നു. ഇതാണ് കുറ്റവാളിയെ എളുപ്പത്തില്‍ പിടികൂടാൻ സഹായിച്ചത്.
ഗോവയിലെ അർപൊറ ഗ്രാമത്തിൽ നിന്ന് നോർത്ത് ഗോവയിലെ മൊർജിം ഗ്രാമത്തിലേയ്ക്ക് പോകാൻ വിളിച്ച ബൈക്ക് ടാക്സിയിൽ വെച്ചാണ് യുഎസ് വനിതയോട് അപമര്യാദയായി പെരുമാറിയത്.
{photo-feature}












Click it and Unblock the Notifications