'ഇന്ത്യക്കാര്‍ അത്രയ്ക്ക് പ്രശ്നക്കാരാണോ'? അമേരിക്കക്കാര്‍ക്ക് ഇഷ്ടമില്ലാത്ത ഇന്ത്യക്കാരുടെ എട്ട് ശീലങ്ങള്‍
ലോകത്ത് എവിടെയും കുടിയേറി മികച്ച നേട്ടങ്ങള്‍ കൊയ്യുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നിലാണ്. അതിനു പിന്നിലെ കാരണം അവരുടെ കഠിനാധ്വാനമാണ്. അമേരിക്കയിലും യുകെയിലും ഉള്‍പ്പെടെ ഭരണ തലത്തില്‍ പോലും നിര്‍ണായക സ്വാധീനമാകാന്‍ ഇന്ത്യക്കാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ത്യക്കാരുടെ ചില ശീലങ്ങളെ പാശ്ചാത്യ രാജ്യങ്ങളിലെ ആളുകള്‍ അസ്വസ്ഥതയോടെയാണ് നോക്കിക്കാണുന്നത്.
കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് മുതല്‍ ശുചിമുറിയില്‍ ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിക്കാത്തത് വരെ അതില്‍ ഉള്‍പ്പെടും. ഇപ്പോള്‍, ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു യുഎസ് വനിതയാണ് അമേരിക്കക്കാര്‍ ഇഷ്ടക്കേടോടെ കാണുന്ന ഇന്ത്യക്കാരുടെ ചില ദൈനംദിന ശീലങ്ങള്‍ സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. എട്ടു ശീലങ്ങളാണ് ക്രിസ്റ്റന്‍ ഫിഷര്‍ എന്ന വനിത ചൂണ്ടിക്കാട്ടിയത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്റ്റന്‍ ഇന്ത്യയിലേക്കു താമസം മാറിയത്. ഇന്ത്യന്‍ സംസ്കാരത്തെ ഇഷ്ടപ്പെടുമ്പോഴും യുഎസില്‍ അസാധാരണമായ ചില ഇന്ത്യന്‍ ശീലങ്ങളാണ് തന്റെ പോസ്റ്റില്‍ അവര്‍ പങ്കുവയ്ക്കുന്നത്. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്, അമ്മായിയമ്മമാരുടെ കൂടെ ജീവിക്കുന്നത്, വീടുകളിലെ ശുചിമുറിയില്‍ ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിക്കാത്തത്... ഇങ്ങനെ എട്ടു ശീലങ്ങളാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അവര്‍ പറയുന്നത്.
അമേരിക്കക്കാര്‍ ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിക്കാറുണ്ടെന്ന് പറയുന്ന ക്രിസ്റ്റന്‍ ഫിഷര്‍ ഇന്ത്യക്കാര്‍ ശുചിമുറിയില്‍ ജെറ്റ് സ്പ്രേ ഉപയോഗിക്കുന്നതും ടോയ്ലറ്റിന്റെ തറ നനയ്ക്കുന്നതും തനിക്ക് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്ന് പറയുന്നു.
രണ്ടാമതായി അവര്‍ പറയുന്ന കാര്യം ചെരിപ്പുകള്‍ പരസ്പരം പങ്കിടുന്നതാണ്. 'ഇന്ത്യന്‍ വീടുകളിലെ ചെരിപ്പുകള്‍ അവിടെ വരുന്ന ആര്‍ക്കും ഉപയോഗിക്കാം. ഈ രീതി അമേരിക്കക്കാര്‍ക്ക് ഇഷ്ടമല്ല. സ്വന്തം കുപ്പിയിലെ വെള്ളം പങ്കിടാന്‍ ഇഷ്ടപ്പെടാത്തവരാണ് യുഎസിലുള്ളത്. എന്നാല്‍ ഇന്ത്യക്കാര്‍ ഒരു കുപ്പി വെള്ളം പലര്‍ക്കും പങ്കിടുന്നു. ഇത് വൃത്തിഹീനമായി യു.എസുകാര്‍ കണക്കാക്കുന്നു.
രണ്ട് രാജ്യങ്ങളിലെ ഭക്ഷണ സംസ്കാരവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം എല്ലാവരും പങ്കിടുന്നു. എന്നാല്‍ യുഎസില്‍ ഭക്ഷണം പങ്കിടുക എന്ന ആശയത്തോട് അത്ര മമതയില്ല.
കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഇന്ത്യയില്‍ പരമ്പരാഗതമായ കാഴ്ച്ചയാണ്. എന്നാല്‍ അമേരിക്കക്കാര്‍ക്ക് തങ്ങളുടെ കൈകളില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിക്കുന്നത് ഇഷ്ടമല്ല. കുട്ടികളുടെ സുരക്ഷയ്ക്കായി കാര്‍ സീറ്റുകള്‍ ഉപയോഗിക്കാതിരിക്കുന്നത് അമേരിക്കയില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കുട്ടികള്‍ കാറില്‍ മറ്റൊരാളുടെ മടിയില്‍ ഇരിക്കുകയും സുരക്ഷയെക്കുറിച്ച് യാതൊരു മുന്‍കരുതല്‍ എടുക്കാതിരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വളരെ അസ്വസ്ഥത തോന്നും. ഇന്ത്യയില്‍ കുട്ടികള്‍ മാതാപിതാക്കളുമായി ഒരുമിച്ച് ഉറങ്ങുന്നത് സാധാരണമാണ്. അതേസമയം യുഎസില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്കായി പ്രത്യേകം മുറികള്‍ ഒരുക്കുന്നു.
വിവാഹശേഷം അമ്മായിയമ്മയ്ക്കും അമ്മായിയപ്പനും ഒപ്പം താമസിക്കുന്നത് അമേരിക്കയില്‍ അപൂര്‍വമായ കാഴ്ച്ചയാണെന്ന് ക്രിസ്റ്റന്‍ ഫിഷര്‍ അഭിപ്രായപ്പെട്ടു. ക്രിസ്റ്റന്‍ ഫിഷറിന്റെ വീഡിയോയ്ക്ക് 20,000-ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. 800,000 ത്തിലധികം പേരാണ് ഇതിനകം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനും ഈ പോസ്റ്റ് കാരണമായിട്ടുണ്ട്. ചിലര്‍ ഇന്ത്യന്‍ പാരമ്പര്യങ്ങളെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ മറ്റു ചിലര്‍ ഇത്തരം സാംസ്കാരികമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയത് രസകരമാണെന്ന് കുറിച്ചിട്ടുണ്ട്.
'ഇന്ത്യയ്ക്കും അമേരിക്കയ്ക്കും തനതായ സംസ്കാരങ്ങളുണ്ട്, ഓരോന്നിനും അതിന്റേതായ ശക്തികളുണ്ട്. ഇന്ത്യയുടെ ശക്തി ശക്തമായ കുടുംബബന്ധങ്ങളില്‍ ഊന്നിയുള്ളതാണ്. മികച്ച സംസ്കാരം വ്യക്തിപരമായ മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും ആശ്രയിച്ചിരിക്കുന്നു - ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications