Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് വനിതയെ ഭര്‍ത്താവായ ഓട്ടോഡ്രൈവര്‍ കൊന്നു

Murder
ആഗ്ര: അമേരിയ്ക്കാരിയായ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി. 35കാരിയായ ഏരിയാന വില്ലിംഗര്‍ ആണ് ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്. സാമൂഹിക പ്രവര്‍ത്തകയായി ഇവര്‍ ഇന്ത്യ സന്ദര്‍ശിയ്ക്കാനെത്തിയ വേളയിലാണ് ബണ്ടി (32) എന്ന ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലാകുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ദാമ്പത്യ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഏരിയാന. 2013 ജൂലൈ മാസത്തിലാണ് ഏരിയാന ആഗ്ര സന്ദര്‍ശിയ്ക്കുന്നതിനായി ഇന്ത്യയില്‍ എത്തിയത്. ഈ സമയത്താണ് ബണ്ടിയുമായി പ്രണയത്തിലാകുന്നത്. ഒക്ടോബറില്‍ ഇരുവരും വിവാഹിതരായി.

ബണ്ടി ഇതിന് മുന്‍പും വിവാഹം കഴിച്ചിരുന്നതായി സൂചന. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ഇരുവരും അകലുന്നതിന് കാരണമായതെന്ന് സൂചന. ഷഹീദ് നഗര്‍ കോളനിയിലാണ് ആദ്യം ഇവര്‍ താമസിച്ചിരുന്നത്.

എന്നാല്‍ ബണ്ടിയുമായി അകന്ന ശേഷം ഏരിയാന താജ്ഗഞ്ചിലായിരുന്നു താമസം. കുടുംബം കോടതിയിലും ടൂറിസം പൊലീസിലും ഏരിയാന പരാതി നല്‍കിയിരുന്നു. അകന്ന് കഴിയുകയാണെങ്കിലും ഇവര്‍ ഇടയ്ക്ക് കാണാറുണ്ടായിരുന്നു.

സംഭവ ദിവസം ഏരിയാന ബണ്ടിയുടെ ഓട്ടോയില്‍ അയാള്‍ക്കൊപ്പം യാത്രചെയ്തു. ഇത്തരമൊരു യാത്രയിലാണ് ഇവര്‍ കണ്ട് മുട്ടുന്നതും. ഓട്ടോയില്‍ വച്ച് ബണ്ടി ഏരിയാനയെ കുത്തി. മുഖത്തും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ ഏരിയാന മരിച്ചെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ യുവതിയെ ഓട്ടോയില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. പിന്നീട് സഞ്ജയ് നഗറിലുള്ള വീട്ടിലെത്തി തീയിട്ട് മരിയ്്ക്കുകയായിരുന്നു ബണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+