ദളിത് പ്രയോഗം ഇനി വേണ്ട; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി
ഭോപ്പാല്‍: രാജ്യത്തെ പലഭാഗത്തും ദളിതര്‍ക്കെതിരായ അക്രമം വര്‍ദ്ധിച്ചുവരുന്ന വേളയില്‍ ദളിതര്‍ക്ക് ആശ്വാസവുമായി മധ്യപ്രദേശ് ഹൈക്കോടതി വിധി. ഔദ്യോഗിക കുറിപ്പുകളില്‍നിന്ന് ഇനി ദളിത് എന്ന പ്രയോഗം ഒഴിവാക്കണമെന്ന് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സാമൂഹിക പ്രവര്‍ത്തകനായ മോഹന്‍ ലാല്‍ മനോഹര്‍ ആണ് ദളിത് എന്ന പ്രയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ അനുകൂല തീരുമാനമെടുത്ത ഹൈക്കോടതി ദളിത് എന്ന വാക്ക് ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.

ദളിത് എന്ന വാക്ക് ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടാത്തതിനാല്‍ അവ ഇനി പൊതുവായി ഉപയോഗിക്കാന്‍ കഴിയില്ല. പകരം പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരെന്ന് ഉപയോഗിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ച് ആണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.
ദളിത് എന്ന വാക്ക് പിന്നാക്ക വിഭാഗക്കാരെ അപമാനിക്കുന്നതിനായി സവര്‍ണര്‍ ഉപയോഗിച്ചിരുന്നതാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ തന്നെ ഇത് അനുചിതമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, സവര്‍ണ മേധാവിത്വം പിന്നീട് എല്ലായിടത്തും ഇത് ഉപയോഗിച്ചു. ഇത് പിന്നോക്ക വിഭാഗങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നു കാട്ടിയാണ് പൊതുപ്രവര്‍ത്തകന്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications