കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കൂസ് ഉപയോഗിക്കൂ.. 2500 രൂപ നേടൂ; നമ്മുടെ നാട്ടിലല്ലാതെ എവിടെ കിട്ടും ഇത്രയും നല്ല ഓഫര്‍!!

രണ്ട് പഞ്ചായത്തിലാണ് പദ്ധതി തുടങ്ങിയത്. വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

  • By Ashif
Google Oneindia Malayalam News

ജയ്‌സാല്‍മീര്‍: ദിവസവും കക്കൂസ് ഉപയോഗിക്കുന്നവര്‍ക്ക് 2500 രൂപ കിട്ടും. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ കളക്ടര്‍ സുധീര്‍ ശര്‍മ പദ്ധതി ഉദ്ഘാടനം ചെയ്തു.

Toilet

ദിവസവും കക്കൂസ് ഉപയോഗിക്കുന്ന കുടുംബത്തിന് മാസത്തില്‍ നല്‍കുന്ന തുകയാണ് 2500. തിങ്കളാഴ്ച മുതലാണ് പദ്ധതി തുടക്കമിട്ടത്. ജില്ലയിലെ രണ്ട് പഞ്ചായത്തിലാണ് പദ്ധതി തുടങ്ങിയത്. വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായാണ് കക്കൂസ് ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നത്. റൂറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ ബാര്‍മര്‍ ജില്ലാ ഭരണകൂടമാണ് കൗതുകമുണര്‍ത്തുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ബയ്തു, ഗിദ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ 2500 രൂപ നല്‍കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്.

ഉദ്ഘാടന ചടങ്ങിനിടെ ബയ്തു ഗ്രാമത്തിലെ എട്ട് കുടുംബങ്ങള്‍ക്ക് 2500 രൂപയുടെ ചെക്ക് കൈമാറി. കുടുംബങ്ങള്‍ കക്കൂസ് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ചെക്ക് വിതരണം.

English summary
In a move to stop open defecation and ensure that people use lavatory regularly, Barmer district collector Sudhir Sharma has launched a unique scheme of providing Rs 2,500 per month to every family that will use lavatory in regular basis on Monday. The scheme has been launched in two panchayats. To encourage Swachh Bharat Mission and make use of lavatory a must, Cairn India in collaboration with Rural Development Organisation (RDO) and district administration has launched this unique scheme in Baytu and Gida panchayats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X