കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അടുത്ത 'തള്ള്'!! 1987-88 കാലത്ത് ഡിജിറ്റല്‍ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന്,വീണ്ടും ട്രോള്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഇ-മെയില്‍ കണ്ടെത്തും മുമ്പ് മോദി അത് കണ്ടെത്തിയോ?

ദില്ലി: ബാലക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റഡാര്‍ പരാമര്‍ശത്തില്‍ തലങ്ങും വിലങ്ങും വിമര്‍ശനം ഉയരുകയാണ്. അടിസ്ഥാനമില്ലാത്ത അശാസ്ത്രീയമായ കാര്യങ്ങള്‍ തള്ളിയതിന് മോദിക്കും ബിജെപിക്കും വയറു നിറച്ചാണ് ട്രോളുകള്‍. എന്നാല്‍ പരിഹാസ പെരുമഴ തോരും മുന്‍പ് ചിരിക്കാനുള്ള അടുത്ത വകയുമായി എത്തിയിരിക്കുകയാണ് മോദി എന്ന് വിമര്‍ശകര്‍ പറയുന്നു.

<strong>10 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് വെളിപ്പെടുത്തല്‍! യെദ്യൂരപ്പയുടെ നെഞ്ചില്‍ അടുത്ത ആണി</strong>10 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് വെളിപ്പെടുത്തല്‍! യെദ്യൂരപ്പയുടെ നെഞ്ചില്‍ അടുത്ത ആണി

ഡിജിറ്റല്‍ കാമറ സജീവമാകാത്ത കാലത്ത് താന്‍ ഡിജിറ്റല്‍ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന മോദിയുടെ അവകാശ വാദത്തിനെതിരെയാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്. ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പുതിയ പരാമര്‍ശം. ഇതിന്‍റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് നേതാവ് രമ്യ സ്പന്ദന അടക്കം നിരവധി പേര്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

 റഡാനിന് പിന്നാലെ

റഡാനിന് പിന്നാലെ

പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നന്ന്ന് താന്‍ വ്യോമസേനയെ ഉപദേശിച്ചുവെന്നായിരുന്നു ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തില്‍ മോദി ആദ്യം പറഞ്ഞത്.

 ട്വീറ്റ് പിന്‍വലിച്ചു

ട്വീറ്റ് പിന്‍വലിച്ചു

ബിജെപി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ അടക്കം ഇത് പങ്കുവെച്ചിരുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ ആശാസ്ത്രീയ പരാമര്‍ശത്തില്‍ മോദിക്കെതിരെ വിമര്‍ശനം കടുത്തതോടെ ബിജെപി ഈ ട്വീറ്റ് നീക്കം ചെയ്തു. ഇപ്പോള്‍ അഭിമുഖത്തില്‍ മോദി നടത്തിയ മറ്റൊരു പരാമര്‍ശമാണ് പരിഹാസത്തിന് ഇടവരുത്തിയിരിക്കുന്നത്.

 ഗാഡ്ജറ്റ് ഫ്രീക്ക് ആയത്

ഗാഡ്ജറ്റ് ഫ്രീക്ക് ആയത്

എങ്ങനെയാണ് ഒരു ഗാഡജറ്റ് ഫ്രീക്ക് ആയത് എന്നായിരുന്നു മോദിയോടുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. മോദിയുടെ മറുപടി ഇങ്ങനെ-ഗുജറാത്ത് മുഖ്യമന്ത്രി ആകും മുന്‍പ് തന്നെ തനിക്ക് സാങ്കേതിക വിദ്യയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു.

 സൈറ്റലസ് പേനകള്‍

സൈറ്റലസ് പേനകള്‍

1990കളില്‍ താന്‍ സ്റ്റൈലസ് പേനകള്‍(ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നു.മറ്റൊരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയില്ല, ഞാന്‍ ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിച്ചിരുന്നത് 1987-88 കാലത്താണ്.

 ഫോട്ടോ എടുത്തു

ഫോട്ടോ എടുത്തു

ആദ്യമായി താന്‍ മുതിര്‍ന്ന നേതാവ് എല്‍കെ ആദ്വാനിയുടെ പടമാണ് ഡിജിറ്റല്‍ കാമറ വെച്ച് പകര്‍ത്തിയത്. അഹമ്മദാബാദില്‍ വിരംഗം തെഹ്സില്‍ യോഗത്തിന് എത്തിയതായിരുന്നു അദ്വാനി. അന്ന് അദ്ദേഹത്തിന് താന് ഇമെയില്‍ വഴി ആ ചിത്രം അയച്ച് കൊടുത്തിരുന്നു.

 ചുരുക്കം പേര്‍ക്ക് മാത്രം

ചുരുക്കം പേര്‍ക്ക് മാത്രം

അന്ന് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഇമെയില്‍ ഉണ്ടായിരുന്നുള്ളു. അന്ന് തന്‍റെ കളര്‍ ഫോട്ടോ ഒരു ദിവസം കൊണ്ട് കിട്ടിയപ്പോള്‍ അദ്വാനി അത്ഭുതപ്പെട്ടിരുന്നു, എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ മോദിയുടെ തള്ളിനെ വിമര്‍ശകര്‍ വീണ്ടും ഏറ്റെടുത്തിട്ടുണ്ട്.

 വിലപിടിപ്പുള്ള കാമറ

വിലപിടിപ്പുള്ള കാമറ

1987 ലാണ് ആദ്യത്തെ ഡിജിറ്റല്‍ കാമറ നിക്കോണ്‍ പുറത്തിറക്കുന്നത്. അന്ന് അതിന് വളരെ വിലപിടിപ്പുള്ള കാമറയായിരുന്നു. ദാരിദ്ര്യത്തില്‍ ജീവിച്ചെന്ന് അവകാശപ്പെടുന്ന മോദിക്ക് ഇത്ര വിലയേറിയ കാമറ സ്വന്തമാക്കാന്‍ സാധിച്ചോ എന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

 ഇന്‍റര്‍നെറ്റ് സംവിധാനം

ഇന്‍റര്‍നെറ്റ് സംവിധാനം

വിഎസ്എന്‍എല്‍ ഇന്‍റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത് 1995 ല്‍ ആണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.അഭിമുഖത്തിന്‍റെ വീഡിയോ ഭാഗങ്ങള്‍ പ്രചരിച്ച് തുടങ്ങിയതോടെ വീണ്ടും ട്രോള്‍ന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

 പറയാത്തത് ഭാഗ്യം

പറയാത്തത് ഭാഗ്യം

ലോകത്ത് ഡിജിറ്റല്‍ കാമറ തന്നെ ആദ്യമായി ഉപയോഗിച്ചത് താനാണെന്ന് മോദി പറഞ്ഞില്ലല്ലോയെന്ന ആശ്വാസവും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രമ്യ സ്പന്ദനയും മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 വിമര്‍ശിച്ച് ദിവ്യ

വിമര്‍ശിച്ച് ദിവ്യ

1988 ല്‍ നരേന്ദ്ര മോദിയുടെ ഇമെയില്‍ വിലാസം എന്തായിരുന്നെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാമോ, അത് [email protected] എന്നായിരിക്കും എന്നാണ് ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചത്. ചോദ്യവും ഉത്തരവും നേരത്തേ എഴുതിയ സ്ക്രിപ്റ്റഡ് അഭിമുഖമായിരുന്നു മോദി ന്യൂസ് നാഷന് അനുവദിച്ചതെന്ന ആരോപണവും ദിവ്യ ഉയര്‍ത്തി.

 വീഡിയോയും

വീഡിയോയും

ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും രമ്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ ചോദ്യങ്ങളും ഉത്തരങ്ങളും കാണാം എന്നും ദിവ്യ പറയുന്നുണ്ട്. മോദിയുടെ അഭിമുഖങ്ങളിലെ മണ്ടത്തരങ്ങള്‍ ചൂണ്ടികാട്ടി മറ്റ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മോദി പത്രസമ്മേളനം നടത്താന്‍ തയ്യാറാവാത്തത് നന്നായെന്നാണ് നേതാക്കളുടെ പരിഹാസം.

പരിഹാസം

ദിവ്യ സ്പന്ദനയുടെ ട്വീറ്റ്

<strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍</strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

English summary
used digital camera in 1988,says narendra modi, gets trolled again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X