പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല; എഫ്ഐആര്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബിദറിലെ ഷഹീന് സ്കൂളിലെ മാനേജ്മെന്റ് ഉദ്യോഗസ്ഥരായ അല്ലാവുദ്ദീന്‍, അബ്ദുള്‍ ഖാലിഖ്, മുഹമ്മദ് ബിലാല്‍ ഇനാംദാര്‍, മുഹമ്മദ് മെഹതാബ് എന്നിവര്‍ക്കെതിരെ ബിദറിലെ ന്യൂ ടൗണ്‍ പൊലീസ് സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗഡറിന്റെ നിരീക്ഷണം.
അപകീര്‍ത്തികരമായ വാക്കുകള്‍ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിക്കുന്നത് അവഹേളനപരവും നിരുത്തരവാദപരവുമാണെന്നും എന്നാല്‍ അത് രാജ്യദ്രോഹമല്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 153 (എ) (മത വിഭാഗങ്ങള്‍ക്കിടയില്‍ പൊരുത്തക്കേടുണ്ടാക്കുന്ന) ചുമത്താവുന്ന കുറ്റം കേസില്‍ കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.

'പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന അധിക്ഷേപ വാക്കുകള്‍ അപകീര്‍ത്തികരമാണ്. മാത്രമല്ല, നിരുത്തരവാദപരവുമാണ്. സര്‍ക്കാര്‍ നയത്തെ ക്രിയാത്മകമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. നയപരമായ തീരുമാനമെടുത്തതിന് ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവരോട് എതിര്‍പ്പുണ്ടാകാം. എന്നാല്‍ അവരെ അപമാനിക്കാന്‍ പാടില്ല,' ജസ്റ്റിസ് ചന്ദന്‍ഗൗഡര്‍ തന്റെ വിധിന്യായത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് കൊണ്ട് ബിദറിലെ ഷഹീന് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചിരുന്നു. നാടകത്തില്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ കുട്ടികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ' അത്തരം നിയമങ്ങള്‍ നടപ്പാക്കിയാല്‍ മുസ്ലീങ്ങള്‍ക്ക് രാജ്യം വിടേണ്ടി വന്നേക്കാം' എന്ന് നാടകത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇത് സ്കൂള്‍ പരിസരത്താണ് അവതരിപ്പിച്ചതെന്നും പൊതുജനങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന വാക്കുകളൊന്നും കുട്ടികള്‍ പറയുന്നില്ലെന്നും കോടതി പറഞ്ഞു. പ്രതികളിലൊരാള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നാടകം അപ്ലോഡ് ചെയ്തതോടെയാണ് നാടകം പരസ്യമായതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍, സര്‍ക്കാരിനെതിരെ അക്രമത്തിന് ആളുകളെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹര്‍ജിക്കാര്‍ നാടകം അവതരിപ്പിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സെക്ഷന്‍ 124 എ (രാജ്യദ്രോഹം), സെക്ഷന്‍ 505 (2) എന്നിവ പ്രകാരമുള്ള കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. 2020 ജനുവരി 21-ന് ആണ് 4, 5, 6 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ നാടകം അവതരിപ്പിച്ചത്.
ഇതിനെതിരെ എബിവിപി പ്രവര്‍ത്തകനായ നിലേഷ് രക്ഷലയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം സര്‍ക്കാരുകളെ വിമര്‍ശിക്കുന്നതില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തണമെന്ന് സ്കൂളുകളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications