ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് മായാവതി
ദില്ലി: ബിജെപിക്കെതിരെ ആരോപണവുമായി വീണ്ടും മായാവതി രംഗത്ത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി തയ്യാറാവുകയാണെങ്കില്‍ ബിജെപി വോട്ടര്‍ മെഷീനുകള്‍ പിന്‍വലിക്കണമെന്നും മായാവതി പറഞ്ഞു.
ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാവണം. ഇക്കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെയും എസ്പിയെയും പാരജയപ്പെടുത്തി ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് മെഷീന് ഉപയോഗിക്കുന്നതിനെതിരെ മായാവതി രംഗത്ത് വന്നിരുന്നു.

വോട്ടര്‍ മെഷീനുകളില്‍ കൃത്രിമം കാട്ടിയില്ലായിരുന്നെങ്കില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ലായിരുന്നുവെന്നും മായാവതി നേരത്തെ ആരോപിച്ചിരുന്നു.വോട്ടര്‍ മെഷീനില്‍ കൃത്രിമം കാട്ടിയതുട്ടകൊണ്ടാണ് പോള്‍ചെയ്യുന്ന വോട്ടുകള്‍ മുഴുവന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കാതെ ബിജെപിക്ക് ലഭിക്കുന്നത്. മുസ്ലിം വോട്ടുകള്‍ പോലും ബിജെപിക്ക് ലഭിച്ചത് ഇതിന് തെളിവാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
യുപി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.നാലു തവണ മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് വെറും രണ്ട് കോര്‍പ്പറേഷനുകളില്‍ മാത്രമാണ് അധികാരം ലഭിച്ചത്. സംസ്ഥാനത്തെ 16 കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബിജെപിയാണ് വിജയിച്ചത്. അലിഗഡും മീററ്റിലുമാണ് ബിഎസ്പിക്ക് അധികാരം ലഭിച്ച കോര്‍പ്പറേഷനുകള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications