കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് മായാവതി

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ ആരോപണവുമായി വീണ്ടും മായാവതി രംഗത്ത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി തയ്യാറാവുകയാണെങ്കില്‍ ബിജെപി വോട്ടര്‍ മെഷീനുകള്‍ പിന്‍വലിക്കണമെന്നും മായാവതി പറഞ്ഞു.

ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാവണം. ഇക്കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെയും എസ്പിയെയും പാരജയപ്പെടുത്തി ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് മെഷീന്‍ ഉപയോഗിക്കുന്നതിനെതിരെ മായാവതി രംഗത്ത് വന്നിരുന്നു.

mayavathi

വോട്ടര്‍ മെഷീനുകളില്‍ കൃത്രിമം കാട്ടിയില്ലായിരുന്നെങ്കില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ലായിരുന്നുവെന്നും മായാവതി നേരത്തെ ആരോപിച്ചിരുന്നു.വോട്ടര്‍ മെഷീനില്‍ കൃത്രിമം കാട്ടിയതുട്ടകൊണ്ടാണ് പോള്‍ചെയ്യുന്ന വോട്ടുകള്‍ മുഴുവന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കാതെ ബിജെപിക്ക് ലഭിക്കുന്നത്. മുസ്ലിം വോട്ടുകള്‍ പോലും ബിജെപിക്ക് ലഭിച്ചത് ഇതിന് തെളിവാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

യുപി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.നാലു തവണ മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് വെറും രണ്ട് കോര്‍പ്പറേഷനുകളില്‍ മാത്രമാണ് അധികാരം ലഭിച്ചത്. സംസ്ഥാനത്തെ 16 കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബിജെപിയാണ് വിജയിച്ചത്. അലിഗഡും മീററ്റിലുമാണ് ബിഎസ്പിക്ക് അധികാരം ലഭിച്ച കോര്‍പ്പറേഷനുകള്‍.

English summary
using the ballot paper bjp will not be in power in the 2019 parliment elections. bsp leader and former up chief minister mayavathi . if the bjp is honest, they should discard evms and let voters use ballot papers mayavathi said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X