ആറ് കോടിയുടെ ആഭരണങ്ങൾ കവർന്ന കള്ളന്മാരെ പോലീസ് പിടിച്ചത് 100 രൂപയുടെ പേടിഎം ട്രാൻസാക്ഷനിലൂടെ
ന്യൂഡൽഹി:∙ 100 രൂപയുടെ പേടിഎം ഇടപാടിന്റെ തുമ്പിൽ നിന്നും പൊലീസ് തെളിയിച്ചത് ആറു കോടി രൂപയുടെ വൻ കൊള്ള. ഡൽഹിയിലെ പഹർഗഞ്ചിൽ കഴിഞ്ഞ ദിവസം ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന പ്രതികളെ ആണ് 100 രൂപയുടെ പേടിഎം ഇടപാടിന്റെ തുമ്പ് പിടിച്ച് പൊലീസ് കണ്ടെത്തിയത്. കൊള്ള നടത്തിയ സംഘത്തിലെ മൂന്നു പേരെ രാജസ്ഥാനിൽനിന്ന് പിടികൂടി.
ഡൽഹിയിൽവച്ച് പാർസൽ ജീവനക്കാരായ രണ്ടു പേരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് നാൽവർ സംഘം ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നത്. നാഗേഷ് കുമാർ (28), ശിവം (23), മനീഷ് കുമാർ (22) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ഇവരെല്ലാം നജഫ്ഗഢ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

ഇവർ കൊള്ള നടത്തിയ വീഡിയോ സോഷ്യൽഡ മീഡിയയിൽ പ്രചരിച്ചിരുന്നു. പുറത്തുവന്ന വിഡിയോയിൽ പൊലീസ് യൂണിഫോം അണിഞ്ഞ ഒരാളുൾപ്പെടെ നാലു പേർ ചേർന്നാണ് കൊള്ള നടത്തുന്നത്. ഇവർ വഴിയരികിൽവച്ച് രണ്ടുപേരെ തടഞ്ഞുനിർത്തുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഇവർ ആഭരണങ്ങളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസിന് ബുധനാഴ്ച തന്നെ വിവരം ലഭിച്ചിരുന്നു. ചണ്ഡിഗഡിലെ ഒരു പാഴ്സൽ കമ്പനിയിൽ ജോലി ചെയ്യുന്ന സോമവീറാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബുധനാഴ്ച പുലർച്ചെ 4.15ഓടെ സഹപ്രവർത്തകനായ ജഗ്ദീപ് സെയ്നിക്കൊപ്പം ഓഫീസിലെത്തി പാർസൽ വാങ്ങി നടക്കുമ്പോഴാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ ഒരാളടക്കം രണ്ടു പേർ വഴിയിൽ നിൽപ്പുണ്ടായിരുന്നു. ഇവർ ബാഗ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് അവിടേക്കെത്തിയ രണ്ടു പേരാണ് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നത്. ബാഗ് നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ 700 സിസിടിവികളിലെ ഏഴു ദിവസത്തെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. പ്രാദേശിക ഇന്റലിജൻസിൽ നിന്നും പൊലീസ് സംഘം വിവരം ശേഖരിച്ചു. ദൃശ്യങ്ങളിൽ കണ്ട നാലംഗ സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത തോന്നിയതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

ഇതിനിടെ, ഈ നാൽവർ സംഘം ഒരു ടാക്സി ഡ്രൈവറുമായി സംസാരിക്കുന്നതും അദ്ദേഹം അവർക്കു ചായ വാങ്ങിക്കൊടുക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. അതിനു പകരമായി സംഘത്തിലെ ഒരാൾ 100 രൂപ പേടിഎമ്മിലൂടെ അയച്ചു കൊടുത്തതായും പൊലീസ് കണ്ടെത്തി. ഈ പേടിഎം ഇടപാടു പരിശോധിച്ചാണ് പ്രതികളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തിയത്. അക്രമികൾ രാജസ്ഥാനിലേക്കു കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ജയ്പുരിലെത്തി. തുടർന്നാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് 6,270 ഗ്രാം സ്വർണവും, മൂന്നു കിലോഗ്രാം വെള്ളിയും ഐഐഎഫ്എലിൽ നിക്ഷേപിച്ചിരുന്ന 500 ഗ്രാം സ്വർണവും 106 ഡയമണ്ടുകളും മറ്റ് ഡയമണ്ട് ആഭരണങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആറു കോടിയോളം രൂപ വിലമതിക്കുന്നതാണ് ഇവ.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications