കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉസ്താദ് അംജദ് അലിഖാന്റെ സരോദ് തിരിച്ചുകിട്ടി

  • By Gokul
Google Oneindia Malayalam News

ദില്ലി: ലോകപ്രശസ്ത സരോദ് മാന്ത്രികന്‍ പത്മ വിഭൂഷണ്‍ ഉസ്താദ് അംജദ് അലിഖാന്റെ മോഷണം പോയ സരോദ് തിരിച്ചുകിട്ടി. . ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്കുളള യാത്രാ മദ്ധ്യേ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ വെച്ചാണ് സരോദ് നഷ്ടപ്പെട്ടത്. 45 വര്‍ഷമായി തന്റെ ജീവനെ എന്ന പോലെ ഉസ്താദ് കൂടെ കൊണ്ടു നടക്കുന്ന സരോദ് ആണ് കാണാതെ പോയിരുന്നത്. ഏകദേശം 6 കോടി രൂപ മതിപ്പുള്ളതാണ് സരോദ്.

ജൂണ്‍ 21നാണ് അദ്ദേഹം ഭാര്യ സുബ്ബലക്ഷ്മിക്കൊപ്പം ലണ്ടനില്‍ ഒരു പരിപാടിക്കായെത്തിയത്. രവീന്ദ്ര നാഥ ടാഗോറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഡര്‍ട്ടിംഗ്ടണ്‍ കോളേജില്‍ ആയിരുന്നു പരിപാടി. ജൂണ്‍ 28 രാത്രി ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു. ഡല്‍ഹിയിലെത്തിയശേഷം വിമാനത്താവളത്തില്‍ വെച്ചാണ് സരോദ് നഷ്ടപ്പെട്ട വിവരം മനസിലാകുന്നത്. 4-5 മണിക്കൂര്‍നേരം എയര്‍പോര്‍ട്ടില്‍ ഇതിനായി കാത്തിരുന്നെങ്കിലും അടുത്ത വിമാനത്തില്‍ അത് എത്തിച്ചേരുമെന്നായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതരുടെ മറുപടി.

amjad-ali-khan

സരോദ് ബ്രിട്ടീഷ് എയര്‍വെയ്‌സ് തന്നെ കണ്ടെത്തി തിരിച്ചുകൊടുക്കുകയായിരുന്നു. ഇതിഹാസ സമാനമായ കൂടിച്ചേരല്‍ എന്നാണ് അംജദ് അലി ഖാന്‍ സരോദ് തിരിച്ചുകിട്ടിയതിനെ കുറിച്ച് ട്വീറ്റ് ചെയ്തത്.

English summary
Ustad Amjad Ali Khan’s files complaint Ustad Amjad Ali Khan gets back his sarod misplaced on a British Airways flight,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X