തിരഞ്ഞെടുപ്പുപ്രചാരണത്തിലെ മിന്നും താരമായി യോഗി ആദിത്യനാഥ്.. അഞ്ച് സംസ്ഥാനങ്ങളിലും താമരവിരിയിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യന്‍
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരക്കേറുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും മൂല്യമേറിയ താരമായിരിക്കുകയാണ് യോഗി. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലൊതുങ്ങാതെ മിസോറാം,തെലുങ്കാന അസംബ്ലി തെരഞ്ഞെടുപ്പിലും േയാഗി ആദിത്യനാഥ് താമര വിരിയിക്കാന്‍ ഉണ്ട്.

ഡിമാന്‍ഡ് യോഗിക്ക്!
നിലവിലെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ ഡിമാന്‍ഡാണ്. അഞ്ച് സംസ്ഥാനങ്ങളിലായി നൂറിലധികം റാലികള്‍ നിലവിലുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിന്നും യോഗിക്കായി അഭ്യര്‍ത്ഥന കൂടുകയാണ്. റോഡ് ഷോകളും റാലികളും യോഗിയില്‍ ഭദ്രമാണെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.

ആള്‍ക്കൂട്ടത്തിന്റെ ആകര്‍ഷണം
മുന്‍കാലങ്ങളില്‍ ചത്തീസ്ഗഢ്,രാജസ്ഥാന്‍, എന്നിവിടങ്ങലിലെ തെരഞ്ഞെടുപ്പിലെ അവിഭാജ്യഘടകമായിരുന്ന യോഗി ആദിത്യനാഥ് ഇന്ന് മധ്യപ്രദേശ്,തെലങ്കാന മിസോറാം, എന്നിവിടങ്ങളിലും ആള്‍ക്കൂട്ടത്തിന്റെ ആകര്‍ഷണമാണ്.നരേന്ദ്രമോദിക്ക് ശേഷം ബിജെപിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് യോഗി എന്നതാണ് അദ്ദേഹത്തിന്റെ റാലികള്‍ സൂചിപ്പിക്കുന്നത്.

പത്രിക സമര്‍പ്പണത്തിനും!
ചത്തീസ്ഗഢില്‍ രമണ്‍ സിങ് തെരഞ്ഞെടുപ്പ് പത്രികാ സമയത്തുപോലും യോഗിയുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു.26 റാലികളാണ് സംസ്ഥാനത്ത് മാത്രം യോഗി പങ്കെടുത്തത്. യോഗി ആദിത്യനാഥിന്റെ തീവ്രഹിന്ദു നയങ്ങളും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും മുഗള്‍ സാമ്രാജ്യത്തിന്റെ വേരുകള്‍ മായ്ച്ചുകളഞ്ഞുള്ള പേരുമാറ്റങ്ങളും അദ്ദേഹത്തിന്റെ താരമൂല്യമുയര്‍ത്തുന്നു.ഹിന്ദു മുന്നണിയിലുള്ള സ്വീകാര്യതയും തിരഞ്ഞെടുപ്പു റാലികളിലേക്കുളള സ്വീകാര്യത കൂട്ടുന്നു.












Click it and Unblock the Notifications