മൊബൈല്‍ നിരോധനം പീഡനം തടയുമോ!!!
വരാണസി: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിന് വിലക്കുമായി ഖാപ് പഞ്ചായത്ത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതാണ് ഇതോടെ ഖാപ് പഞ്ചായത്ത് വിലക്കിയിട്ടുള്ളത്.
ഭിലായ്പ്പൂരിലെ നാലായിരത്തോളം പേര്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ വെച്ചായിരുന്നു 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത് എന്നത് സംബന്ധിച്ച് കല്‍പ്പന പുറപ്പെടുവിച്ചിട്ടുള്ളത്. പെണ്‍കുട്ടികളെ ലൈംഗിക ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് ഖാപ് പഞ്ചായത്തുകള്‍ ഇതിനെ കാണുന്നത്.

സംസ്ഥാനത്തെ ഒരു സ്‌കൂളിന്റെ ഡയറക്ടര്‍ 15 വയസ്സുകാരിയെ വലിച്ചിഴച്ച് ക്ലാസ്മുറിക്കുള്ളിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതിന് പിന്നാലെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ഖാപ് പഞ്ചായത്ത് മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സ്‌കൂളിലെ ഇരുപതോളം കുട്ടികള്‍ പരാതികളുമായി രംഗത്തെത്തിയതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications