കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡിൽ തീപിടുത്തമുണ്ടായോ? സത്യം വെളിപ്പെടുത്തി മുഖ്യമന്ത്രി, ആ ചിത്രങ്ങൾക്ക് പിന്നിൽ..

Google Oneindia Malayalam News

റാഞ്ചി: ഉത്തരാഖണ്ഡിൽ കാട്ടുതീ മൂലം നാശനഷ്ടമുണ്ടായെന്ന തരത്തിൽ പ്രചരിച്ച വാർത്ത തള്ളി മുഖ്യമന്ത്രി. നേരത്തെയുണ്ടായ കാട്ടുതീയുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ സോഷ്യൽ പ്രചരിച്ചതെന്നും ഇത് സോഷ്യൽമീഡിയിൽ തെറ്റിദ്ധാരണ പരത്തുന്നതിന് ഇടയാക്കിയെന്നുമാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ചൂണ്ടിക്കാണിക്കുന്നത്.

 'മുംബൈയിലും പൂനയിലും മിലിട്ടറി ലോക്ക് ഡൗൺ, ലഭിക്കുക പാലും മരുന്നും മാത്രം' ; പ്രചരണത്തിന് പിന്നിൽ 'മുംബൈയിലും പൂനയിലും മിലിട്ടറി ലോക്ക് ഡൗൺ, ലഭിക്കുക പാലും മരുന്നും മാത്രം' ; പ്രചരണത്തിന് പിന്നിൽ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കാട്ടുതീയുടെ എണ്ണം കുറവായിരുന്നുവെന്നും ഉത്തരാഖണ്ഡിലെ ഇന്ത്യൻ ഫോറസ്റ്റ് അസോസിയേഷന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് റാവത്ത് പറയുന്നു. മെയ് 25 വരെ 100 ഹെക്ടറിൽ താഴെ വനം കത്തിനശിച്ചെന്നാണ് ഗ്രാഫിക്സിൽ പറയുന്നത്. അതേ കാലയളവിൽ താരതമ്യേന 1,600 ഹെക്ടർ വനമാണ് കത്തി നശിച്ചിട്ടുള്ളത്. ഇത്തരത്തിൽ അപൂർവ്വം സംഭവങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂവെന്നും ഐഎഫ്എസ് ട്വീറ്റിൽ പറയുന്നു.

 trivendra-singh-rawat-15

ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളെ തീ വിഴുങ്ങുന്നതെന്ന പേരിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തുന്നത്. നിരവധി ഫോട്ടോകളാണ് ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്നുപിടിക്കുന്നുവന്ന പേരിൽ പ്രചരിച്ചത്. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പല സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത്.

2016ലും 2019ലും ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീയുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിൽ ചില ചിത്രങ്ങൾ ചൈനയിലും ചിലിയിലുമുണ്ടായ കാട്ടുതീയുടെ ചിത്രങ്ങളാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

English summary
Utharakhand CM reveals reality of forest fire pictures in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X