കൊവിഡ് വ്യാപനത്തിനിടെ കുംഭമേള നടത്തിപ്പ് ഉത്തരാഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതി: റിപ്പോർട്ട് തേടി
ഡെറാഡൂൺ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേളയുടെ നടത്തിപ്പിൽ സർക്കാരിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതി. സംസ്ഥാനത്ത് കുഭമേള നടത്തിയതുമായി ബന്ധപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികളിഷ വാദം കേൾക്കുമ്പോൾ ചീഫ് ജസ്റ്റിസ് ആർ.എസ്. ചൌഹാൻ, ജസ്റ്റിസ് അലോക് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തിൽ വാക്കാലുള്ള നിരീക്ഷണങ്ങൾ നടത്തിയത്.
കൊവിഡ് കേസുകൾ വർദ്ധിച്ചിട്ടും 'ചാർ ധാം യാത്രയുമായി മുന്നോട്ടുപോകാനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ഹൈക്കോടതി, രോഗവ്യാപനം നടക്കുമ്പോൾ തീർത്ഥാടനം ഭയപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞെന്നും കോടതി പറഞ്ഞു. ഇതിന് മറുപടിയായി, 'ചാർ ധാം യാത്ര'യുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് ചട്ടങ്ങളും നടപടിക്രമങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയയിൽ ഊന്നിയാണ് ഇത് നടത്താമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചുനിന്നതെന്നാണ് സർക്കാർ നൽകിയ മറുപടി. ഇതിനിടെ 'ചാർ ധാം യാത്ര' താൽക്കാലികമായി നിർത്തിവയ്ക്കാൻ വ്യാഴാഴ്ച സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പരാമർശിച്ച ഹൈക്കോടതി ശ്മശാന സ്ഥലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും അസൌകര്യങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് ആംബുലൻസുകൾ അമിത വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകി. ഉത്തരവുകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേ സമയം കൊവിഡ് ബാധിതരെ ഡിസ്ചാർജ് ചെയ്യുന്നതിന് കേന്ദ്രസർക്കാർ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications