കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഹൈക്കോടതിയുടെ ആശ്വാസ വിധി, 2019 ജൂലൈ 25ന് മുമ്പ് ജനിച്ച രണ്ട്

Google Oneindia Malayalam News

ഡെറാഡൂൺ: ഉത്തരാഖണ്ഡ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി തേടിയവർക്ക് കോടതിയുടെ ആശ്വാസ വിധി. 2019 ജൂലൈ 25ന് മുമ്പ് ജനിച്ച രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നാണ് കോടതി നിർദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ ആറിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് കോടതി ഉത്തരവ്. 2019 ജൂലൈ 25ന് മുമ്പായി ജനിച്ച മൂന്നാമത്തെ കുഞ്ഞുള്ള രക്ഷിതാക്കൾക്ക് മാത്രമേ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വർഗത്തിൽ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ!മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വർഗത്തിൽ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വി മുരളീധരൻ!

ഉത്തരഖാണ്ഡിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരാണ് ഉത്തരാഖണ്ഡ് പഞ്ചായത്ത് രാജ് ആക്ടിൽ ഭേദഗതി വരുത്തിയിട്ടുള്ളത്. രണ്ട് കുട്ടികളിൽ അധികമുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നാണ് ബിജെപി സർക്കാർ കൊണ്ടുവന്ന ഭേദഗതി. ജൂലൈയിലാണ് സർക്കാർ ഇത് സംബന്ധിച്ച് ഭേദഗതി കൊണ്ടുവന്നത്. ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥൻ, ജസ്റ്റിസ് അലോക് കുമാർ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിർണായക വിധി.

uttarakhand-high-court

ഉത്തരാഖണ്ഡ് പഞ്ചായത്ത് രാജ് ആക്ടിലെ 8(1) (ആർ) വകുപ്പ് പ്രകാരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ളത് മൂന്നോ അതിലധികമോ മക്കളുള്ളവർക്കാണ്. ഇതിൽ മൂന്നാമത്തെ കുട്ടി 2019 ജൂലൈ 25ന് ജനിച്ചവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്നും കോടതി പറയുന്നു. അതുകൊണ്ട് 2019 ജൂലൈ 25ന് ജനിച്ച മൂന്നാമത്തെ കുഞ്ഞുള്ളവരെ അയോഗ്യരാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിക്കുന്നു. കോൺഗ്രസ് നേതാവ് ജോട്ട് സിംഗ് ബിഷത്ത് ഉൾപ്പെടെയുള്ളവരാണ് നിയമഭേദഗതി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡിലെ 12 ജില്ലകളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആദ്യം ഘട്ടം ഒക്ടോബർ ആറിനും രണ്ടാം ഘട്ടം ഒക്ടോബർ 11നുമാണ് നടക്കാനിരിക്കുന്നത്. ഒക്ടോബർ 21നാണ് ഫലപ്രഖ്യാപനം.

English summary
Utharakhand Panchayat election: HC allows candidates with more than two children to contest, but with rider
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X