പത്തുവയസ്സുകാരന്‍ 16 വയസ്സുകാരിയുടെ പീഡനത്തിനിരയായി ആശുപത്രിയില്‍
ലഖ്നൗ: ഉത്തര്‍പദേശില്‍ പത്തു വയസ്സുകാരന്‍ പതിനാറു വയസ്സുകാരിയുടെ പീഡനത്തിനിരയായി. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണ്‍പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുളള കുല്‍ഹൗളി ഗ്രാമത്തിലാണ് സംഭവം .
പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിനുള്ളിലേയ്ക്കു വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതര പരിക്കേററ ബാലനെ രക്തവാര്‍ന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിയായ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സംഭവത്തില്‍ ഇതുവരെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടില്ല. പെണ്‍കുട്ടിക്കെതിരെ പോക്‌സോ ആക്ട് (കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന നിയമം) പ്രകാരം കേസെടുക്കുമെന്ന് കാണ്‍പൂര്‍ എസ്പി ശലഭ് മാത്തൂര്‍ പറഞ്ഞു. പെണ്‍കുട്ടി പോലീസ് നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications