കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മഥുരയിൽ വാഹനാപകടം! കാർ കനാലിലേക്ക് മറിഞ്ഞ് പത്ത് മരണം
ലഖ്നോ:മഥുരയിൽ വാഹനാപകടം. കാർ കനാലിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബാലാജിയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. നാലരയോടെയായിരുന്നു സംഭവം.
മഥുര- ഭാരത് പൂർ റോഡിൽ മകേര ഏരിയയിൽ വച്ചാണ് അപകടമുണ്ടായത്. ബറേലിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിയുകയായിരുന്നു.
ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാർ ഡ്രൈവറുടെ മൃതദേഹം കാണാനില്ല. തിരച്ചിൽ തുടരുകയാണ്. ബറേലി സുഭാഷ് നഗറിലെ രാജീവ് കോളനിയിൽ നിന്നുള്ളവരായിരുന്നു അപകടത്തിൽപ്പെട്ടത്.