വിഫലമാകാതെ മോദിയുടെയും അമിത് ഷായുടെയും തിരഞ്ഞെടുപ്പ് റാലി; വീണ്ടും മോദി തരംഗം...
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശില്‍ വന്‍ ശ്രദ്ധയാണ് ചെലുത്തിയത്. ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ തുടക്കത്തില്‍ തന്നെ ബിജെപിയുടെ വന്‍ കുതിപ്പാ കാണാന്‍ സാധിക്കുന്നത്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മോദി തരംഗം. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്തം ഇരുപതിലധികം തിരഞ്ഞെടുപ്പ് റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശില്‍ വന്‍ ശ്രദ്ധയാണ് ചെലുത്തിയത്. ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ തുടക്കത്തില്‍ തന്നെ ബിജെപിയുടെ വന്‍ കുതിപ്പാ കാണാന്‍ സാധിക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റു നോക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശ് ആരെ തുണയ്ക്കുമെന്ന് ചോദ്യമാണ് രാജ്യമാകെ ആകാംക്ഷപൂര്‍വ്വം ഉയരുന്നത്. മോദിക്കും, അഖിലേഷിനും മായാവതിക്കും രാഹുല്‍ ഗാന്ധിക്കും യുപിയുടെ വിധിയെഴുത്ത് നിര്‍ണ്ണായകമാണെങ്കിലും ബിജെപി അപ്രമാദിത്തമായിരിക്കുകയാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് കൈയ്യെത്താ ദൂരത്ത് നിന്ന് അകലെയാണ് ഇപ്പോള്‍ ബിജെപിയുടെ ലീഡ് നില.

വിജയം ആവര്‍ത്തിക്കുക
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയം ആവര്‍ത്തിക്കുകയെന്ന വെല്ലുവിളിയായിരുന്നു മോദിക്കും അമിതാ ഷായ്ക്കും മുന്നിലുണ്ടായിരുന്നത്. എസ്പിക്കുള്ളില്‍ മുലായം അഖിലേഷ് ക്യാമ്പുകളുടെ തമ്മിലടി ബിജെപിക്കും ബിഎസ്പിക്കും ഒരേപോലെ പ്രതീക്ഷയുണ്ടായിരുന്നു.

കോണ്ഡഗ്രസ്
യുപിയില്‍ ഒറ്റയ്ക്ക് കരുത്തുകാട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോണ്‍ഗ്രസിന്റെ തുടക്കത്തിലേ നീക്കം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കിസാന്‍ യാത്രയും മറ്റും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചെങ്കിലും പ്രചാരണം വേണ്ടവിധം ജനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നതാണ് വോട്ടെല്‍ പുരോഗമിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.

ബിജെപി
കഴിഞ്ഞ തവണ ബിജെപിക്ക് 47 സീറ്റുകള്‍ മാത്രം ലഭിച്ചിടത്താണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി തിരിച്ചെത്തുന്നത്.

ബിജെപി തരംഗം
യുപി തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു തുടങ്ങിയപ്പോള്‍ ബിജെപി തരംഗം വ്യക്തമായതോടെ പ്രവര്‍ത്തകര്‍ ശക്തമായ ആഹ്ലാദത്തിലാണ്.

ബിജെപി മുന്നേറുന്നു
ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച ഉത്തര്‍പ്രദേശില്‍ എസ്പി 44 സീറ്റുകളില്‍ മാണ് മുന്നേറുന്നത്. ബിഎസ്പി 28 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

സ്വാധീന മേഖല
രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടേയും ശക്തമായ സ്വാധീനമുള്ള റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഏറെ പിന്നിലാണ്. മോദി തരംഗം തന്നെയാണ് ഉത്തര്‍പ്രദേശില്‍ കാണാന്‍ സാധിക്കുന്നത് .












Click it and Unblock the Notifications