Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു: 50 ലേറെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു, പ്രഖ്യാനം ഉടന്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും ശക്തമായ മുന്നൊരുക്കങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ചില സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാര്‍ട്ടി ഇതിനോടകം തന്നെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വോട് നിര്‍ദേശിച്ചിരുന്നു.

ഇവര്‍ സമര്‍പ്പിച്ച പട്ടികയിലെ ഏതാനും പേരുകള്‍ക്ക് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി അധ്യക്ഷയായ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചർച്ച ചെയ്തിന് ശേഷം അംഗീകാരം നല്‍കിയെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുവരെ പട്ടിക പുറത്ത് വിട്ടിട്ടില്ല. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പട്ടിക പരസ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

എ ഐ സി സി ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ ചുമതലയുള്ള നേതാവുമായ പ്രിയങ്ക ഗാന്ധിയും യു പി സി സി അധ്യക്ഷൻ അജയ് കുമാർ ലല്ലുവും ഉൾപ്പെടെയുള്ള ഉന്നത പാർട്ടി നേതാക്കളും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അന്തിമമാക്കുന്ന ചർച്ചയിൽ പങ്കെടുത്തുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 50 ലേറെ വരുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് അന്തിമമാക്കിയതെന്നാണ് സൂചന.

സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്ന മുറയ്ക്ക് നേതാക്കള്‍ മണ്ഡലത്തില്‍ സജീവമാവും

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്ന മുറയ്ക്ക് നേതാക്കള്‍ മണ്ഡലത്തില്‍ സജീവമാവും. അജയ്കുമാര്‍ ലല്ലു അടക്കം മത്സരിക്കുമെന്ന ഉറപ്പുള്ള നേതാക്കള്‍ നേരത്തെ തന്നെ മണ്ഡലത്തില്‍ സജീവമാവുകയും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾക്കായി 40 ശതമാനം സീറ്റുകൾ സംവരണം ചെയ്യുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഉത്തര്‍പ്രദേശിനായി വന്‍ പദ്ധതികളും

അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിനായി വന്‍ പദ്ധതികളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ 12 -ാം ക്ലാസ് പാസായ എല്ലാ പെൺകുട്ടികൾക്കും സ്മാർട്ട്ഫോണും ബിരുദധാരികൾക്ക് ഇലക്ട്രോണിക് സ്കൂട്ടര്‍ നല്‍കുമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം. വരുന്ന ആഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അധികാരം ലഭിച്ചാല്‍ കാർഷിക വായ്പ എഴുതിത്തള്ളൽ

അധികാരം ലഭിച്ചാല്‍ കാർഷിക വായ്പ എഴുതിത്തള്ളൽ, 20 ലക്ഷം സർക്കാർ ജോലികൾ, പകർച്ചവ്യാധി സമയത്തെ വൈദ്യുതി ബിൽ ഇളവ് തുടങ്ങിയവ പ്രഖ്യാപിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മൂന്ന് 'പ്രതിജ്ഞാ യാത്രകൾ' ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബാരബങ്കി- ബുന്ദേൽഖണ്ഡ്, സഹരൻപൂർ-മഥുര, വാരാണസി - റായ് ബറേലി എന്നിങ്ങനെ മൂന്ന് റൂട്ടുകളിലായിട്ടാണ് ഒക്ടോബർ 23 മുതൽ നവംബർ 1 വരെ നീണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ യാത്ര

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ ബി ജെ പി 312

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ ബി ജെ പി 312 നിയമസഭാ സീറ്റുകൾ നേടി വൻവിജയം നേടിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി 39.67 ശതമാനം വോട്ട് നേടി. അധികാരത്തിലുണ്ടായിരുന്നു സമാജ്‌വാദി പാർട്ടി 47 സീറ്റും ബിഎസ്പി 19 സീറ്റും നേടിയപ്പോള്‍ കോൺഗ്രസിന് ഏഴ് സീറ്റും മാത്രമായിരുന്നു ലഭിച്ചത്. എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+