കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാൻ ബിജെപി: പാനൽ ലഖ്നൊവിൽ,യാദവ ഇതര ഒബിസികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദിവസങ്ങൾക്ക് മുമ്പാണ് ബിജെപി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ നേതൃത്വത്തിലുള്ള ഇലക്ഷൻ ടീം ബുധനാഴ്ചയാണ് ലഖ്നൊവിലെത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ഈസംഘത്തിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതും പാർട്ടിയ്ക്ക് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് വേണ്ടിയാണ് സംഘം യുപിയിലേക്ക് എത്തിയിട്ടുള്ളത്. ഈ സംഘം അടുത്ത രണ്ട് ദിവസത്തേക്ക് തലസ്ഥാനത്ത് കഴിഞ്ഞ ശേഷമായിരിക്കും മടങ്ങിപ്പോകുകയെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം.

 യുപിയില്‍ ബിജെപിയെ താഴെയിറക്കണം; കരുക്കള്‍ നീക്കി കര്‍ഷക സംഘടനകള്‍, പ്രചാരണം ഇങ്ങനെ യുപിയില്‍ ബിജെപിയെ താഴെയിറക്കണം; കരുക്കള്‍ നീക്കി കര്‍ഷക സംഘടനകള്‍, പ്രചാരണം ഇങ്ങനെ

1


ഠാക്കൂർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ ഉച്ചയോടെ നഗരത്തിലെത്തിയതോടെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരുമായി പാർട്ടി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ, ബിജെപി ദേശീയ വൈസ് -പ്രസിഡന്റും ഉത്തർപ്രദേശിന്റെ ചുമതലയുള്ള രാധാ മോഹൻ സിംഗും, മുൻ ഉത്തരാഖണ്ഡ് ഗവർണറും പുതുതായി നിയമിതനായ ദേശീയ വൈസ് പ്രസിഡന്റുമായ ബേബി റാണി മൗര്യയും യോഗത്തിൽ പങ്കെടുത്തിരുന്നു. യുപിയിലെ ക്യാബിനറ്റ് മന്ത്രിമാരും ചർച്ചയിൽ പങ്കാളികളായിരുന്നു. ബുധനാഴ്ച രാത്രി വൈകിയാണ് യോഗം അവസാനിക്കുന്നത്.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

യാദവ ഇതര ഒബിസികളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ധർമേന്ദ്ര പ്രധാൻ തിരഞ്ഞെടുക്കുന്നത് വ്യക്തമാക്കിയത്. ആഗ്രയിൽ നിന്നുള്ള ദളിത് വനിതാ നേതാവായ ബേബി റാണി മൗര്യയെ ബിജെപി അടുത്തിടെയാണ് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചത്. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പാർട്ടി അവരെ നിയമിക്കുന്നത്. അഞ്ച് വർഷത്തെ ഗവർണർ കാലാവധി അവസാനിക്കുന്നതിന് രണ്ട് വർഷം മുമ്പാണ് മൌര്യ തന്റെ സ്ഥാനം രാജിവെക്കാനുള്ള അപ്രതീക്ഷിത തീരുമാനമെടുക്കുന്നത്. അടുത്തിടെ വരെ ഉത്തരാഖണ്ഡ് ഗവർണറായും മൌര്യ സേവനമനുഷ്ടിച്ചിട്ടുണ്ട്.

3

ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുന്നതിനായി "മിഷൻ യുപിക്ക് വേണ്ടി ബിജെപി ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സർക്കാരിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, ഞങ്ങളുടെ ഉന്നത നേതൃത്വത്തിന്റെ അഭ്യർത്ഥനയും സാധാരണക്കാരോടുള്ള കരുതലുമാണെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. പാർട്ടിയുടെ മൈക്രോ, ബൂത്ത് ലെവൽ ആസൂത്രണവും ഞങ്ങളെ വിജയിപ്പിക്കാൻ നയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രതിപക്ഷ പാർട്ടികൾ നമുക്കെതിരായ തെറ്റായ പ്രചാരണങ്ങൾ തുറന്നുകാട്ടുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷേത്തോടെ ഞങ്ങൾ വിജയിക്കുകയും ചെയ്യുമെന്നുമായിരുന്നു പാർട്ടി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ഒരു യുപി മന്ത്രിയുടെ പ്രതികരണം.

4


ബിഹാർ, ജാർഖണ്ഡ്, കർണാടക, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പാർട്ടിയുടെ പ്രമുഖ ഒബിസി നേതാവായ ധർമേന്ദ്ര പ്രധാനാണ് യുപിയിലെ തിരഞ്ഞെടുപ്പ് പാനലിന് നേതൃത്വം നൽകുന്നത്. പാനലിലെ മറ്റ് ഏഴ് ഭാരവാഹികളിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ മേഘ്വാൾ, കൃഷി, കർഷക ക്ഷേമ മന്ത്രി ശോഭ കരന്ദ്‌ലജെ, വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി, മുൻ ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ; എംപി വിവേക് ​​ഠാക്കൂറും മുൻ ഹരിയാന മന്ത്രി ക്യാപ്റ്റൻ അഭിമന്യു എന്നിവരും ഉൾപ്പെടുന്നുണ്ട്.

5

ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, തിരഞ്ഞെടുപ്പ് പാനൽ വ്യാഴാഴ്ച ഗോരഖ്പൂരിലേക്ക് പോകുകയും ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സംസ്ഥാന തലസ്ഥാനത്ത് ഒരുതവണ കൂടി യോഗം ചേരുകയും ചെയ്യും. ലക്‌നൗവിൽ എത്തുന്നതിന് മുമ്പ് ബിജെപിയുടെ യുപി ചുമതലയുള്ള രാധാ മോഹൻ സിംഗും തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമേന്ദ്ര പ്രധാനും ദില്ലിയിൽ വെച്ചും ചർച്ച നടത്തിയിരുന്നു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

2 വയസ്സുളള ദളിത് കുഞ്ഞ് ക്ഷേത്രത്തിൽ കയറി, 'ശുദ്ധീകരണത്തിന്' കുടുംബത്തിന് 25,000 രൂപ പിഴ2 വയസ്സുളള ദളിത് കുഞ്ഞ് ക്ഷേത്രത്തിൽ കയറി, 'ശുദ്ധീകരണത്തിന്' കുടുംബത്തിന് 25,000 രൂപ പിഴ

English summary
Uttar Pradesh Assembly election 2022: BJP's Central panel reaches, started discussions over poll strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X